മനുഷ്യകുലത്തിലെമ്പാടും മല്ലിടുന്ന
രോഗ പ്രക്ഷോഭങ്ങളത്രയുമെങ്കിലു-
മൊരു പരിധിവരെ തടുത്തു
നിറുത്താനുപകരിക്കുമീതേ.
ആരോഗ്യമുള്ളൊരു മനുഷ്യ
വർഗ്ഗത്തെ അതേ അധീനത-
യിൽ കൊണ്ടെത്തിക്കവണ്ണം എത്ര
കൗതൂഹലമായുള്ള പ്രവർത്തിയാണിതേ.
ഇഹലോകമഖിലമായുള്ളേതൊരു
അപകീർത്തി രോഗാണു-
പ്രതിബന്ധങ്ങളെയുമെത്രമാത്രം
നിഷ്കരുണം വധിക്കാനുപകരിക്കുമിതേ.
നിശ്ചിതമാമിഹ, ശുചിത്വ പാലന-
മെന്നുള്ളൊരുപാധിയത്രേ
ഇഹലോക വാസത്തിനി-
ന്നാധാരമേ.