അഴീക്കോട് എച്ച് എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 23 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) (→‎നേർക്കാഴ്ച)


അഴീക്കോട് എച്ച് എസ് എസ്
വിലാസം
അഴീക്കോട്

പി.ഒ.അഴീക്കോട്
കണ്ണൂർ
,
670009
സ്ഥാപിതം02 - 02 - 1954
വിവരങ്ങൾ
ഫോൺ04972771049
ഇമെയിൽazhikodehs008@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[13017

‌]] ([https://sametham.kite.kerala.gov.in/13017

‌ സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ മഹിജ
പ്രധാന അദ്ധ്യാപകൻലസിത എൻ
അവസാനം തിരുത്തിയത്
23-09-202013017

[[Category:13017

‌]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുസ്കൂളാണ് അഴീക്കോട് ഹൈസ്കൂൾ.

ചരിത്രം

കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിലെ വൻകുളത്തുവയലിൽ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂൾ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ്1950-ൽ സ്കൂളിന്റെ ആദ്യ ഡയരക്ടർമാരിൽ ഒരാളായ ശ്രീ. സി. എം. ഗോപാലൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടർമാരിൽ ഒരാളായ ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് വൻകുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.


1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻമാർ എ.കെ.നായർ, കെ.കണ്ണൻ, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാർ, പി.കെ.അബ്ദുള്ള, സി.ശങ്കരൻ, പി.വി.ബാലകൃഷ്ണൻ നായർ, കെ.പി.കുമാരൻ, കെ.അച്യുതൻ നായർ, സി.എം.ഗോപാലൻ നമ്പ്യാർ, ഇ.നാരാണൻ നായർ എന്നിവർ സ്ഥാപക ഡയരക്ടർമാരായിരുന്നു.

സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.കെ.അച്യുതൻ നായരും രക്ഷാകർതൃസമിതി പ്രസിഡണ്ട് ശ്രീ.കുഞ്ഞിരാമൻ നമ്പ്യാരുമായിരുന്നു.ഇന്ന് അഴീക്കോട് ഹൈസ്കൂളിൽ 48 ഡിവിഷനുകളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി എൻ ലസിത. രക്ഷാകർതൃസമിതി പ്രസിഡണ്ട് ശ്രീ. ധർമ്മൻ. കണ്ണൂർ ജില്ലയിലെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലൊന്നാണിത്.

വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും അഴീക്കോട് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്.

ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.

മാനേജ്മെന്റ്

അഴീക്കോട് എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 3വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഒരു എയ്ഡഡ് ഹൈസ്ക്കൂളും ഒരു എയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും ഒരു അൺഎയ്ഡഡ് ഹയർസെക്കൻററി സ്ക്കൂളും. ശ്രീ പത്മനാഭൻ നമ്പ്യാർ മാനേജറായും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മ്മുന്ന്  കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. കെ അച്ച്യുതൻ നായർ {1950-1969}
  • എം. പാർവ്വതി {1969-1982}
  • ശ്രീമതി. പി. പാർവ്വതികുട്ടി {1982-1985}
  • ശ്രീ.എം.കെ.പവിത്രൻ {1985-1986}
  • ശ്രീ. പി. ഭാസ്ക്കരൻ {1986-1989}
  • ശ്രീ. സി.സി. ജയചന്ദ്രൻ {1989-1991}
  • ശ്രീ. ഒ. നാരയണൻ {1991-1996}
  • ശ്രീമതി.എം.കെ കനകധാര (1996-1997)
  • ശ്രീമതി. ഭാനുമതി
  • ശ്രീ.രവീന്ദ്രൻ
  • ശ്രീ.രഘൂത്തമൻ
  • ശ്രീമതി.ശാന്ത
  • ശ്രീമതി. സാവിത്രി
  • ശ്രീമതി. വി ഭവാനി
  • ശ്രീമതി.ശോഭനവല്ലി
  • ശ്രീമതി.കെ ടി വിമലകുമാരി
  • ശ്രീമതി.സൂസമ്മ ജോസഫ്
  • ശ്രീ കെ വി ചന്ദ്രൻ
  • ശ്രീ പി എം ഗിരീഷ്
  • ശ്രീമതി. എൻ ലസിത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബൈജു രവീന്ദ്രൻ -ബൈജൂസ് ആപ്പിന്റെ നിർമ്മാതാവായ ബൈജു രവീന്ദ്രൻ നമ്മുടെ സ്ക്കൂളിന്റെ അഭിമാനതാരമാണ്. നമ്മുടെ സ്ക്കൂളിൽ തന്നെ അധ്യാപനം നടത്തിയ ശ്രീമതി ശോഭന ടീച്ചറുടേയും ശ്രീ രവീന്ദ്രൻ ‍മാസ്റ്ററുടേയും മകനാണ് ഇദ്ദേഹം.
alt text
  • സതീഷ് കുമാർ

അഴീക്കോട് ഹയർ സെക്കൻഡറി സ്ക്കൂൾ മികവിന്റെ വിദ്യാലയം

  • 5 മുതൽ 12ാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ
  • ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ
  • സ്ക്കൂൾ ബസ്സ് സർവ്വീസുകൾ
  • വിശാലമായ ലൈബ്രറി , ലാബ് സൗകര്യങ്ങൾ
  • വിപുലീകരിച്ച കമ്പ്യുട്ടർ ലാബുകൾ
  • ആർട്ട് ഗ്യാലറി
  • ബാന്റ് യൂണിറ്ര്
  • പ്രൗഢമായ എൻ സി സി യൂണ്ണിറ്റ്
  • മികവുറ്റ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്സ്
  • എൻ.സി.സി
  • സയൻസ് ക്ലബ്ബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


ലിറ്റിൽ കൈറ്റ്സ്

ആദ്യ ക്ലാസ്സ്

നേർക്കാഴ്ച

യുപി

ഹൈസ്ക്കൂൾ

വിജയത്തിളക്കവുമായി അഴീക്കോട് എച്ച് എസ് എസ്

2൦19-20 അധ്യേന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അഴീക്കോട് എച്ച് എസ് എസ്.

  • എസ് എസ് എൽ സി 98% വിജയം .
  • ഇംഗ്ലീഷ് മീഡിയം 100% വിജയം.
  • 34 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
  • 16 കുട്ടികൾക്ക് 9 എ പ്ലസ് .


2017-18 അധ്യേന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അഴീക്കോട് എച്ച് എസ് എസ്.

  • എസ് എസ് എൽ സി 97% വിജയം .
  • ഇംഗ്ലീഷ് മീഡിയം 99% വിജയം.
  • 15 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
  • 19 കുട്ടികൾക്ക് 9 എ പ്ലസ് .


ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാന ചടങ്ങ്.

നല്ല പാഠം ക്ലബ്ബ്

.പച്ചക്കറി വിളവെടുപ്പ്

സ്വാന്ത്ര്യ ദിനം

സ്വാന്ത്ര ദിനത്തിന്റെ ഭാഗമായി നടന്ന പതാക ഉയർത്തൽ ചടങ്ങിൽ നിന്ന്.

വർക്ക് എക്പ്പീരിയൻസ്

വർഷത്തെ വർക്ക് എക്പ്പീരിയൻസ് മേള നടത്തി. | വർക്ക് എക്പ്പീരിയൻസ് മേള



സിവിൽ സർവ്വീസ് ക്ലാസ്സ്

ചാലഞ്ച് ടാലന്റ് ടേബിൾ 2018-19 വർഷം പുതുതായി ഒരു പ്രോജക്ക്റ്റ് കൂടി നടപ്പിൽവരുന്നതാണ് . സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് . സിവിൽ സർവ്വീസ് പരീക്ഷയെക്കുറിച്ച് ബോധ്യമാക്കുകയും നേരത്തെ തന്നെ ഐഎഎസ്,എപിഎസ് സ്ഥാനങ്ങൾക്കായി പരിശീലനം തുടങ്ങാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഉദ്ദേശ്യം . എന്റ്രൻസ് ടെസ്റ്റ് വഴി 100കുട്ടികളെ കണ്ടെത്തിയാണ് പരിശീലനം നൽകുന്നത് .ചാലഞ്ച് ടാലന്റ് ടേബിൾ ആണ് പദ്ധതി പ്രമോട്ട് ചെയ്യുന്നത്. പ്രമുഖരായ ഉദ്യോഗസ്ഥരാണ് ക്ലാസ്സെടുക്കാൻ സ്ക്കൂളിലെത്തുന്നത്. നമ്മുടെ സംസ്ഥാനത്തിൽ ഏതാനം സ്ക്കൂളുകളിൽ മാത്രം നടക്കുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ ക്ലാസ്സ് അഴീക്കോട് എച്ച് എസ്സ് എസ്സിലും ആരംഭിച്ചു. ഇതിലൂടെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും അറിവ് വർദ്ധിപ്പികുവാനും സാധിക്കും.

കായികം

അഴീക്കോട് ഹയർസെക്കഡറി സ്ക്കൂൾ പാപ്പിനിശ്ശേരി ഉപജില്ല ഗെയിംസിൽ പതിനാലു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ ചാമ്പിയന്മമാരായി.

സൈബർ സുരക്ഷ ബോധവത്കരണ പരമ്പര

സൈബർ സുരക്ഷ ബോധവത്കരണ പരമ്പരയിൽ അതിഥിയായി എത്തിയ സഞ്ജയ് കുമാർ ഗുരുഡിൻ ഐ പി

24/01/2019 സൈബർ സുരക്ഷ ബോധവത്കരണവുമായി ബന്ധപ്പെട്ട് നടന്ന ക്ലാസ്സ്

ട്രാഫിക്ക് ക്ലബ്ബ്

ട്രാഫിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ട്രാഫിക്ക് ബോധവൽകരണ ക്ലാസ് നടന്നു.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂറെ പരിപാടികൾ നടന്നു അതിൽ കുട്ടികൾ വരച്ച കുറച്ചു പോസ്റ്ററുകൾ.

ജെ ആർ സി

രക്തഗ്രൂപ്പ് ഡയറക്ടറി ജെ ആർ സിയുടെ നേതൃത്വത്തിൽ രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കി.ജില്ല ഉപമേധാവി പ്രകാശനം ചെയ്തു.

പാമ്പുകളുടെ ലോകവും പ്രഥമ സുശ്രൂഷയും

ഒാഖി

മാതൃഭൂമി സീഡ്

സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ നിരവധി പരിപാടികൾ നടന്നു വരുന്നുണ്ട് . കൃഷി ആരോഗ്യം ഊർജ്ജ-സംരക്ഷണം എന്നീ മേഖലകളിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട് .

യോഗ ദിനം

യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ പ്രദർശനം നടത്തി.

യോഗ


ലഹരി വിരുദ്ധ റാലി.

വിവിധതരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഗണ്യമായ രീതിയിൽ കൂടിയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാരണങ്ങൾ പലതുമുണ്ടായിരിക്കാം . പുകയിലയുല്പന്നങ്ങളും ,മദ്യവും ,കഞ്ചാവും കുട്ടികൾക്ക് നൽകി അവരെ വലയിലാക്കുന്ന ഒരു റാക്കറ്റ് നമുക്കിടയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിലൂടെ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നതെന്ന് അവർ അറിയുന്നില്ല.

                    ലഹരി കേവലം മാനസികമായ ഒരു തോന്നൽ മാത്രമാണ്. ദോഷകരമായ എല്ലാ ലഹരികളെയും അകറ്റി നിർത്താൻ നമുക്കു കഴിയും . വായനയിലും കളിയിലും പാട്ടിലുമൊക്കെ ലഹരിയാവാമല്ലോ . ആയുസ്സ് കുറയ്ക്കുന്ന എല്ലാത്തരം ലഹരികളും ഉപേക്ഷിച്ച് ആയുസ്സ് കൂട്ടുന്ന പോസിറ്റീവ് ലഹരിയിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുക. 

എൻ സി സി യുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണ റാലി നടത്തി.

ഫോട്ടോ ഗാലറി

ഫോക്‌ലോർ ക്ലബ്

കേരളം കലയുടെ സ്വന്തം നാടാണ്. കൊയ്തൊഴിഞ്ഞ പാടങ്ങളിലും ,കാവുകളിലും, ഉത്സവപ്പറമ്പിലും നാട്ടുജീവിതത്തോടൊപ്പം കലകളും പിച്ചവെച്ചു വളർന്നു. ചെണ്ടയുടെ രൗദ്രതാളവും ചുവപ്പിന്റെ നിറഞ്ഞാട്ടവും ഗ്രാമജീവിതത്തെ ആഘോഷമാക്കി. അവ ഒരു ജനതയുടെ ജീവിതത്തിന്റെ അടയാളങ്ങളായി. തെയ്യം ,തിറ,പടയണി, മുടിയേറ്റ് തുടങ്ങി എണ്ണം പറയാനാവാതത്ര കലകൾ ഈ നാടിന്റെ പച്ചപ്പിനൊപ്പം വളർന്നിട്ടുണ്ട്. പരിഷ്കാരങ്ങളുടെ വെയിലിൽ ചിലതെല്ലാം തളർന്നെങ്കിലും തളരാത്ത നാട്ടുവഴികൾ ഇപ്പോഴും ജീവിക്കുന്നുണ്ട് ഒട്ടേറെ കലകൾ . കേരളത്തിന്റെ ജീവൻ തുടിക്കുന്ന നാടൻ കലകളെക്കുറിച്ച് അടുത്തറിയാൻ നമ്മുടെ സ്ക്കൂളിലെ ഫോക്ലോർ ക്ലബ് സഹായകമാകുന്നു.


                                                     'ഒാണപ്പ‌ുലരിയുടെ ആരവവുമായി               
                                                   അഴീക്കോട് എച്ച് എസ് എസ്''''
അഴീക്കോട്:  അങ്ങനെ വീണ്ടും ഒരോണം കൂടി വന്നുപോയി. കൂട്ടുകാരോടൊപ്പമുള്ള ഒാണപ്പൂക്കളവും, ഒാണക്കളികളും, ഒാണസദ്യയും ഒത്തുചേർന്ന സന്തോഷത്തിന്റെ ദിനം. രാവിലെ ആരംഭിച്ച ഒാണപ്പൂക്കളമത്സരത്തിൽ എല്ലാ ക്ളാസുകളുടേയും സജീവസാന്നിധ്യം ഉണ്ടായിരുന്നു. അങ്ങനെ ക്ളാസ്സുകളിൽ കൂട്ടുകാരോടൊത്ത് ഒാണപ്പൂൂക്കളം തയ്യാറാക്കുമ്പോൾ അധ്യാപകരും ആ ആഘോഷവേളയിൽ നമ്മോടൊപ്പം പങ്കുചേർന്നിരുന്നു. അങ്ങനെ പൂക്കളങ്ങൾ തയ്യാറാക്കി കഴിഞ്ഞതോടെ എല്ലാവരും ഒാണക്കളികളിലേക്ക് തിരിഞ്ഞു. കമ്പവലിയും, ഒാണപ്പാട്ടുകളും മറ്റുു ചില വിനോദങ്ങളും അങ്ങനെ എല്ലാവരും ആഹ്ളാദിച്ചു. വിദ്യാർത്ഥികൾ  മാത്രമല്ല അധ്യാപകരും ഓണക്കളികളിൽ ഏർപ്പെട്ടിരുന്നു. അവസാനം വിവിധതരം വിഭവങ്ങൾ അടങ്ങിയ സദ്യ കഴിഞ്ഞതോടുകൂടി എല്ലാവരും പിരിഞ്ഞു. ആ ദിവസം എല്ലാവരുടേയും മനസ്സിൽ കൂട്ടുകാരോടൊപ്പമുള്ള  സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ ഒാണക്കാല ഒാർമ്മകളായിമാറി.
alt text


സെമിനാർ സംഘടിപ്പിച്ചു

ചാലഞ്ച് ടാലന്റ് ടേബിൾ

അഴീക്കോട് ഹയർ സെക്കണ്ടറി സ്ക്കൂൾ 17-18അദ്ധ്യയനവർഷത്തിൽ 8ാം തരത്തിൽ പ്രവേശനം നേടിയ കുട്ടികളിൽ നിന്നും പഠന പിന്നോക്കമുള്ള 50 കുട്ടികളെ എഴുത്ത് പരീക്ഷ നടത്തി കണ്ടെത്തുകയായിരുന്നു. ഈ അമ്പത് കുട്ടികൾക്ക് അധികം ഒരു മണിക്കൂർ കണക്ക് ക്ലാസ്സുകളായിരുന്നു നൽകിയിരുന്നത് 80 വർക്ക് ഷീറ്റുകളാണ് ചാലഞ്ചിനായി തയ്യാറാക്കിയിരുന്നത് . പഠനത്തോട് തീരേ വിമുകത കാണിക്കാതിരുന്ന കുട്ടികൾ പോലും ചാലഞ്ച് വർക്ക് ഷീറ്റുകൾ ആവേശത്തോടെ ചെയ്തു തീർക്കാൻ അവരുടെ ഒഴിവു സമയങ്ങളിലും ചാലഞ്ച് ക്ലാസ്സുമുറിയിലെത്തി . ഇടവിട്ട് മോട്ടിവേഷൻ ക്ലാസ്സ് നൽകിയതിനാൽ കൊഴുഞ്ഞുപോക്കും ഉണ്ടായില്ല . ഓരോ ഘട്ടത്തിലും പഠന പുരോഗതി വിലയിരുത്തപ്പെട്ടു .എം മധുസൂദനൻ , വി കെ സർജിത്ത് , രാജേഷ് വാര്യർ എന്നിവർ നേതൃത്വം നൽകി . തുടർ ക്ലാസ്സുകൾ ഈ വർഷവും നടക്കുന്നതാണ് .

ഐ ടി ക്ലബ്

ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ 17 -08-2017 ന് ഡിജിറ്റൽ പെയിന്റിങ്ങ് HS മത്സരം നടത്തി.

ഐ ടി ക്ലബ്ബിന്റെ പോസ്റ്റർ രചന മത്സരം നടത്തി.

  • ഒന്നാം സ്ഥാനം - ദേവിക ഷൈജു
  • രണ്ടാം സ്ഥാനം - ഷഹാന ഇ പി
മലയാ​ളം ടൈപ്പിങ് മത്സരവും  നടത്തി.
  • ഒന്നാം സ്ഥാനം - നിലീന കെ ഐ വി
  • രണ്ടാം സ്ഥാനം - അനാമിക പൃഥ്വിരാജ്.

വായനാദിനം

വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. രവി ഏഴോം മുഖ്യ അത്ഥിയായി വന്നപ്പോൾ


ക്വിസ് മത്സരവും വായന മത്സരവും നടത്തി.

ഉപജില്ലാ കായികമേള....

വഴികാട്ടി

{{#multimaps: 11.919484, 75.336247 | width=600px | zoom=15 }}


"https://schoolwiki.in/index.php?title=അഴീക്കോട്_എച്ച്_എസ്_എസ്&oldid=980901" എന്ന താളിൽനിന്ന് ശേഖരിച്ചത്