അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര.
22:05, 27 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35012 (സംവാദം | സംഭാവനകൾ) (''<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'

സ്‌കൗണ്ട് ആൻഡ് ഗൈഡ്സ്

സാമൂഹിക സേവനരംഗത്ത് വിദ്യാർത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കർ‍മ്മോൽസുകതയും വളർത്തിയെടുക്കുന്നതിനും വേണ്ടി 1907-ൽ ബേഡൻ പവ്വൽ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. 1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.സ്വാതന്ത്രപ്രാപ്തിക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, വിദ്യാഭ്യാസ വകുപ്പുമന്ത്രി അബുൽ കലാം ആസാദ്, മംഗൽ ദാസ് പക്വാസ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി, ജസ്റ്റിസ് വിവിയൻ ബോസ് തുടങ്ങിയവർ ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനങ്ങളെ ഒരു സംഘടനയുടെ കീഴിൽ കൊണ്ടുവരാൻ പരിശ്രമിച്ചു. ഇതിന്റെ ഫലമായി 1950 നവംബർ 7നു എല്ലാ സംഘടനകളും ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി.ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ്യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത് . എല്ലാ വർ‍ഷവും യൂനിറ്റിലെ മിക്ക കുട്ടികൾക്കും സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാർ" ലഭിക്കാറുണ്ട്. കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ‍‍‍സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു..‍