അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./അക്ഷരവൃക്ഷം/മടങ്ങാം മണ്ണിലേക്ക്..ജീവിതത്തിലേക്ക്. - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മടങ്ങാം മണ്ണിലേക്ക്.. ജീവിതത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മടങ്ങാം മണ്ണിലേക്ക്.. ജീവിതത്തിലേക്ക്...

ഈ ലോക്ക്ഡൗൺ കാലം നമ്മളെ ഏറെ ചിന്തിപ്പിക്കുകയും തിരിച്ചറിവുകൾ നൽകുകയും ചെയ്തു. ആർഭാടങ്ങളും ആഘോഷങ്ങളും ഒന്നുമല്ല ജീവിക്കാൻ ആവശ്യം ശുദ്ധമായ ഭക്ഷണം ആണെന്ന് ഇന്ന് മനുഷ്യൻ മനസ്സിലാക്കി. അതിനു പിന്നിൽ ലോകത്തിന്റെ വിശപ്പടക്കാൻ കഷ്ടപ്പെടുന്ന കർഷകരെ ഇന്ന് ആദ്യമായി ലോകമാകെ നന്ദിയോടെയും ആദരവോടെയും സ്മരിച്ചു.
സമൂഹത്തിൽ കൃഷിയുടെയും കർഷകരുടെയും പ്രാധാന്യം ഇന്ന് നമുക്ക് അറിയാം. കൃഷി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
എന്നാൽ ഇക്കാലമത്രയും നമ്മുടെ സ്വാർത്ഥ ചിന്ത കൃഷിയെയും കർഷകരെയും സമൂഹത്തിന്റെ താഴെ തട്ടിലേക്ക് മാറ്റി നിർത്തിയിരുന്നു. ഇതുവരെ നാം ആ കർഷകന്റെ അധ്വാനത്തെ മാനിച്ചിരുന്നില്ല. എല്ലുമുറിയെ പണിയെടുത്താലും തുച്ഛമായ ലാഭമാണ് അവന് ലഭിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ നമുക്ക് മനസ്സിലായി ഓരോ കർഷകരും സമൂഹത്തിന്റെ നിസ്വാർത്ഥ സേവകർ ആണെന്ന്. ഈ ലോക്ക്ഡൗൺ കാലത്ത് വിവിധ സംഘടനകൾ ആരോഗ്യ പ്രവർത്തകർ വഴി വിശന്നു വലഞ്ഞവർക്ക് മുമ്പിൽ എത്തിച്ച ഭക്ഷണം ഓരോ കർഷകരുടെയും അധ്വാനമാണ്. ഇത്തരത്തിൽ അവർ നേരിട്ടല്ലാതെ സമൂഹത്തിന്റെ കാവലാളായി മാറുകയാണ്. ലോകമൊന്നാകെ അടച്ചുപൂട്ടിയപ്പോൾ നാം ലോക്ക്ഡൗൺ കാലത്തെ വിശപ്പ് ഇല്ലാതെ മറികടന്നത് ഈ കർഷകർ കാരണമാണ്.
ഇനി ഇത് നമ്മുടെ ഊഴമാണ്. തിരിച്ച് കൃഷിയിലേക്ക് മടങ്ങാൻ.... ജീവിതത്തിലേക്ക് മടങ്ങാൻ... നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികളിലൂടെ നമുക്ക് ഒരു ചെറിയ പച്ചക്കറിത്തോട്ടം തന്നെ കൃഷി ചെയ്തെടുക്കാം. ഇത്തരത്തിൽ ഒരു കരുത്തുറ്റ ലോകം നമുക്ക് പടുത്തുയർത്താം. നല്ലൊരു നാളെയ്ക്കായി നമുക്ക് ഒത്തുചേരാം. നാം ഈ കൊറോണ കാലത്തെയും അതിജീവിക്കും.

ഗായത്രി .ആർ
12 B എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം