അമൃത വി.എച്ച്.എസ്.എസ്.കോന്നി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട -പുനലൂർ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം ആണ് അമൃത വി എച്ച് എസ് എസ്, കോന്നി....

വനമേഖല ആയ കോന്നിയിൽ നിന്നും രണ്ട് കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ സമീപപ്രദേശങ്ങൾ ഏറെ പ്രശസ്തം ആണ്... പ്രകൃതി രമണീയമായ കോന്നിയെ തഴുകി ഒഴുകുന്ന അച്ചൻകോവിലാർ, വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ആനക്കൂട്, വനമേഖലയെ സംരക്ഷിക്കുന്ന ഫോറെസ്റ്റ് ഓഫീസ്, മണ്ണ് ഗവേഷണ കേന്ദ്രം , ഇക്കോ ടൂറിസത്തിൽ ഉൾപ്പെടുന്ന കുട്ടവഞ്ചി സവാരി, മെഡിക്കൽ കോളേജ്, നിരവധി ഹയർ സെക്കന്ററി സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബാങ്കുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവ കൊണ്ട് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌ മികച്ചു നിൽക്കുന്നു...

വിദ്യാഭ്യാസപരമായി ബഹുദൂരം പിന്നിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ ഫലമായി യശഃ ശരീരനായ കോന്നി ശ്രീ കല്ലറ കൃഷ്ണൻ നായർ അവറുകൾ ആണ് ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ചത്..