അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കൊറോണ വന്നൊരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41244 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വന്നൊരു കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നൊരു കാലം


മനുഷ്യരാശിയെ ഭയത്തിലാക്കുവാൻ
കൊറോണ എന്നൊരു വ്യാധിയായി
അഹങ്കരിച്ചൊരു മനുഷ്യരൊക്കെയും
കൂട്ടിലാക്കിയ പോലെയായി
ഭക്ഷണപ്പൊതി വലിച്ചെറിഞ്ഞൊരു
കാലമൊക്കയും ഓർമ്മയായി
ഭക്ഷണത്തിനായി യാചിക്കുന്നോരു
കാലമോ വരികയായി
കോടിക്കോടി ജനങ്ങളൊക്കെയും
കരയാനിന്നു വിധിയായി
മനസ്സിലായിടും കോവിഡ് കഥകൾ
ലോകമാകെ ഭയത്തിലായി
മനുഷ്യജീവന് ജാതിയില്ല മതമില്ല
കൈകഴുകി കൈകഴുകി
വൃത്തിശീലം പകർന്നിടാം
ഒത്തു ചേർന്നീ മഹാവ്യാധിയെ
ലോകത്തീന്ന് തുരത്തീടാം.....