അഭിപ്രായമുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssghspdm (സംവാദം | സംഭാവനകൾ) (' പന്തളം എന്ന പ്രദേശത്തിന്റെ  യഥാർത്ഥനാമം അയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പന്തളം എന്ന പ്രദേശത്തിന്റെ  യഥാർത്ഥനാമം അയിരൂർ സ്വരൂപം എന്നായിരുന്നു.ഏതാണ്ട് നാല്പത്തിരണ്ടര ചതുരശ്ര മൈലോളം വിസ്തീര്ണമുണ്ടായിരുന്ന  ഈ പ്രദേശത്തു പർവത പ്രദേശങ്ങളും  മലകളും ഉൾപ്പെട്ടിരുന്നു .തെക്കു കുന്നത്തൂർ താലൂക്ക് വരെയും (ഇപ്പോഴത്തെ അടൂർ )വടക്കു തിരുവല്ല വരെയും പടിഞ്ഞാറ്  മാവേലിക്കര വരെയും കിഴക്കു ശബരിമല ഉൾപ്പെടുന്ന പർവത പ്രദേശം വരെയും പന്തളം വ്യാപിച്ചു കിടന്നിരുന്നു .സുപ്രസിദ്ധ  ചരിത്രകാരൻ  എ.ശ്രീധരമേനോന്റെ ‘കേരളചരിത്രം’എന്ന ഗ്രന്ഥത്തിൽ പന്തളത്തെ  കുറിച്ചുള്ള വസ്തുതകൾ രേഖപ്പെടുത്തുന്നുണ്ട്

പന്തളം രാജവംശത്തിന്റെ ആസ്ഥാനമായ പന്തളം കൊട്ടാരം അച്ചന്കോവിലാറിന്റെ കരയിൽ  സ്ഥിതി ചെയുന്നു . കേരളീയ വാസ്തുശില്പ കലയുടെ ഉത്തമ ഉദാഹരണമാണ് ഈകൊട്ടാരം .ശബരിമല അയ്യപ്പന് മകരവിളക്ക് ദിവസം ചാർത്തുവാനുള്ള തിരുവാഭരണം ഇവിടെ നിന്നുമാണ് ഘോഷയാത്രയായി ആരംഭിക്കുന്നത്.

പന്തളം വേറിട്ട കാഴ്ചകളിലൂടെ ……..  

  • കുളനട പഞ്ചായത്തിലെ  കൈപ്പുഴ കരയെയും  പന്തളം മുനിസിപ്പാലിറ്റിയിലെ  തോന്നല്ലൂർ കരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും  വീതിയേറിയ തൂക്കുപാലം പന്തളത്തു  സ്ഥിതി ചെയ്യുന്നു .
  • സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്താണ് പന്തളം  ചേരിക്കലുള്ള ശ്രദ്ധാനന്ദ വിലാസം പ്രൈമറി സ്കൂളിന്റെ  ഉത്‌ഘാടനം ഗാന്ധിജി നിർവഹിച്ചത് .
  • സ്വാതന്ത്ര്യാനന്ത രം  ഇന്ത്യയുടെ  പ്രഥമ പ്രധാന മന്ത്രി ആയിരുന്ന ജവാഹർലാൽ നെഹ്രുവും  ഇന്ദിര ഗാന്ധിയും പന്തളം സന്ദര്ശിച്ചിട്ടുണ്ട്  

വിദ്യാഭ്യാസ മേഖലയിൽ  പന്തളത്തിന്റെ  പ്രശസ്‌തി  ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ  ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്  നിലവിലുള്ള  എൻ എസ് എസ് കോളേജ് , എൻ എസ്  എസ്  ട്രെയിനിങ് കോളേജ് ,എൻ എസ് എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ്  ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ  എസ്  എസ്  എൽ പി & യു പി സ്കൂൾ തുടങ്ങിയവ .

"https://schoolwiki.in/index.php?title=അഭിപ്രായമുണ്ട്&oldid=1320626" എന്ന താളിൽനിന്ന് ശേഖരിച്ചത്