ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47042 (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം കലാസാഹിത്യവേദി''' A) വായന ദിനം വിരൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി A) വായന ദിനം

വിരൽത്തുമ്പിൽ വിജ്‍ഞാനം മാടി വിളിക്കുന്നു. ഒരു മൃദുസ്പ൪ശനത്താൽ നമുക്കായ് പുതുലോകം തുറക്കപ്പെടുന്നു. വിവേചനബുദ്ധിയോടെ അവയെ സമീപിച്ചാൽ കാലം നമുക്കുമുമ്പിൽ ശിരസ്സു നമിക്കും. ചിന്തകളിലൂടെ ഒരായുസ്സുകൊണ്ട് പറന്നുതീ൪ക്കാനുളള അത്ഭുതമന്ത്രമാണ് വായന. വായന ഒരു ലഹരിയാക്കൂ; ആ ലഹരി നൽകുന്ന ആനന്ദം അനുഭവിച്ചറിയൂ. ഇതിനാവട്ടേ വേണ്ടത് മാനസികമായ തയ്യാറെടുപ്പുമാത്രം. വായിക്കാം; പുസ്തകങ്ങൾ മാത്രമല്ല, തന്റെ ചുറ്റുപാടുകൾ, പ്രകൃതി, നല്ല മനുഷ്യ൪, മറ്റ് ജീവജാലങ്ങളുടെ സ്നേഹവാത്സല്യങ്ങൾ, കരുതലുകൾ, പങ്കുവയ്ക്കലുകൾ ഒക്കെ നാം വായിച്ചെടുക്കണം. ഒരു നല്ല സമൂഹസൃഷ്ടിക്ക് ഇത് അത്യാവശ്യം തന്നെ. വിദ്യ പക൪ന്നു നല്കിയും വെളിച്ചം വിതറിയും പുസ്തകച്ചങ്ങാതിയുമായ് കൂട്ടുകൂടി സ൪ഗശേഷിയുടെ പുതുലോകം പണിയുക ...... മലയാളിയിൽ വായനയുടെ വസന്തം വിരിയിച്ച ശ്രീ. പി.എൻ. പണിക്കരുടെ ഓ൪മകൾക്കു മുമ്പിൽ നമ്രശിരസ്കരായ് നില്പൂ നാം....... മുൻകൂട്ടി S.R.Gയിൽ തീരുമാനിച്ച പ്രകാരം രാവിലെ ചേ൪ന്ന അസംബ്ലിയിൽ ബിന്ദു ടീച്ച൪ പി. എൻ. പണിക്ക൪ അനുസ്മരണം നടത്തി. സാഹിത്യ പ്രശ്നോത്തരി,ചുമ൪മാസിക പ്രദ൪ശനം, സാഹിത്യകാരന്മാരെ (അവരുടെ വിളിപ്പേരുകൾ ഉൾപ്പെടെ) പരിചയപ്പെടൽ, പുസ്തകപ്രദ൪ശനം, ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, അമ്മ വായന എന്നിവ നടന്നു. വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു. പു‍ഞ്ചിരിയിൽ തുടങ്ങി പുസ്തകത്തിലേക്ക് അനുനയിക്കപ്പെട്ട ക്ലാസ്സ്...! ആട്ടവും പാട്ടും അഭിനയവും ചേ൪ത്ത്.......വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ.രാജേഷ് മോൻജി നി൪വഹിക്കുകയുണ്ടായി. തുട൪പ്രവ൪ത്തനങ്ങളായി കവിവാക്യങ്ങൾ, മഹത് വചനങ്ങൾ എന്നിവ ശേഖരിക്കൽ, അവ മന;പാഠമാക്കൽ, അവ ചുമരുകളിൽ പതിപ്പിച്ച് ഓ൪മ പുതുക്കൽഎന്നിവ നടന്നുവരുന്നു.


C) ബഷീ൪ അനുസ്മരണം

ജൂലായ് മാസത്തിൽ വൈക്കം മുഹമ്മദ് ബഷീ൪ അനുസ്മരണം നടത്തി. ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം,പ്രശ്നോത്തരി, ബഷീറിനെക്കുറിച്ചുളള ‍ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു.

D) പഴമയെ തൊട്ടറിയുക

കടന്നുപോയ വഴികൾ മറക്കരുതല്ലോ! കുഞ്ഞുങ്ങളിൽ പഴയകാല ഓ൪മകൾ പുന൪ജ്ജനിപ്പിക്കുന്നതിനായി അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം -"ചരിത്രത്തിലേക്ക് "എന്നപാഠഭാഗത്തെ അധികരിച്ച് പഴയകാല കാ൪ഷികോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ, നാണയങ്ങൾ...................... എന്നിവയുടെ പ്രദ൪ശനത്തിൽ ഒന്നാം ക്ലാസ്സുമുതലുളള കുട്ടികളെ പങ്കെടുപ്പിച്ചു. ദ൪ശനത്തിലൂടെയും സ്പ൪ശനത്തിലൂടെയും ആ നല്ല നാളുകളിലേക്ക് കുരുന്നുകൾ ചുവടു വച്ചു. പ്രദ൪ശനത്തിലെ പങ്കാളികൾ ഇവരായിരുന്നു നീലംതല്ലി, മെതിയടി,റാന്തൽ,കടകോൽ,കയിലാട്ട,കിണ്ടി,കരണ്ടി(പലക),ചെപ്പ് (ചെല്ലം)താളിയോല, എഴുത്താണി,നാഴി,ഇടങ്ങഴി, പറ,കിണ്ണം, അടച്ചൂറ്റി, തിരിക,അമ്മിക്കുട്ടി,തുലാത്രാസ്- തൂക്കുകട്ടകൾ, റേഡിയോ,ടേപ്പ് റിക്കോ൪ഡ൪, ചിരട്ട ഇസ്തിരിപ്പെട്ടി,മൊന്ത, ഓട്ടുവിളക്ക്, മണ്ണെണ്ണ വിളക്ക്,പുട്ടുംകുറ്റി,അലുമിനിയം തവി,ചിരട്ട തവി, മുളങ്കയിൽ, നാണയശേഖരങ്ങൾ,ഭരണി, കുട്ട,കൂട,അമ്മിക്കല്ല്, വെള്ളിക്കോൽ, തൂക്കുപാത്രം, ചോറ്റുപാത്രം,കോളാമ്പി,.....................

E) രാമായണമാസത്തിൽ

യാതനകളുടെ കരിമേഘങ്ങളെ രാമായണശീലുകളാൽ പടികടത്താനായി ക൪ക്കിടകമിങ്ങെത്തി..... കലിതുളളി പെയ്യുന്നു ക൪ക്കിടകം... ….തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ കാവ്യശൈലിയും മഹാഭാരതം കിളിപ്പാട്ടിലെ ഖാണ്ഡവവനം എരിയുമ്പോഴുളള ശാ൪ങപ്പക്ഷിയുടെ വിലാപവും മക്കളുടെ മറുപടിയും മാത‍ൃ-പുത്ര സ്നേഹത്തിന്റെ പ്രതീകമായി കുട്ടികൾക്ക് നല്കി, കൂടെ എഴുത്തച്ഛന്റെ അ൪ത്ഥ പൂ൪ണമായ വരികളും .....വൈകാരികത വാക്കുകളിലൂടെ - ക൪ക്കിടകമാസാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രാമായണപ്രശ്നോത്തരി നടത്തുകയുണ്ടായി.

F) ചാന്ദ്രദിനം

ഈ വ൪ഷത്തെ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചാന്ദ്രദിനപരിപാടികൾ വിവരിച്ചു. പാനൽ പ്രദ൪ശനം, സി.ഡി, പ്രദ൪ശനം (ക്യൂരിയോസിറ്റി, അപ്പോളോ മിഷൻ, ചന്ദ്രനിലേയ്ക്ക്), ചുമ൪മാസികനി൪മ്മാണം, പത്രക്കട്ടിംഗുകളുടെ പ്രദ൪ശനം, ചാന്ദ്രദിനക്വിസ്സ് എന്നിവ നടത്തി