കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം
വിടവാങ്ങല്‍'
ഊര്‍മ്മിള പത്താം തരം: എഫ്.
17/09/2010
ഹേ കുഞ്ഞു തോഴാനീ
ഞങ്ങളേ വിട്ടകന്നോ.......
സ്വര്‍ഗത്തിന്‍ വാതില്‍
നിനക്കായ് തുറന്നുവോ ?
ഹേ കുഞ്ഞു തോഴാനീ
ഞങ്ങളേ വിട്ടകന്നോ.......
സ്വര്‍ഗത്തിന്‍ വാതില്‍
നിനക്കായ് തുറന്നുവോ ?
നിന്‍ ദേഹി നിന്‍ ദേഹം
വിട്ടകന്നു പോയോ?
മരണക്കിടക്കയില്‍ കിടന്നൊരാ
നേരത്ത്
നിന്‍ ജീവനായ് എന്നുമേ
ഞങ്ങള്‍ കേണു.
ആയിരം പേരുടെ ഹൃദയത്തിന്‍
പ്രാര്‍ത്ഥനയും വേദനയും
എന്തേ ദൈവം കേള്‍ക്കാഞ്ഞു...
ഇന്നു നിന്‍ വിരഹദു:ഖ -
ത്തിന്‍ വേദനയില്‍
കണ്ണുനീര്‍ പൊഴിക്കുന്നു
ഞങ്ങളെല്ലാം ...
ദൈവത്തിന്‍ സന്നിധിയില്‍
എത്തി നീയെങ്കിലും
തോഴാ നന്നാത്മശ്ശാന്തിക്കായ്
പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍ .....
ഊര്‍മ്മിള
പത്താം തരം: എഫ്.
മാതൃഭൂമി
ഷൈനി.കെ പത്ത്.ഐ 1708/2010
എന്റെ ഭൂമി മാതാവേ....!
നീ നീറുകയാണോ
നിന്റെ വിരഹം എനിക്ക്
താങ്ങാ൯ കഴിയുന്നില്ല
ഒരിക്കല്‍ നീ കുഞായിരുന്നു.
അന്നു നിന്റെ മക്കളും നിന്നെ സ്നേഹിച്ചിരുന്നു.
നിന്റെ സൗന്ദര്യം പൂക്കളില്‍ കാണുന്നു.
നിന്റെ തിളക്കം സൂര്യനില്‍ കണ്ടു.
നിന്റെ ഇടതൂ൪ന്ന കൂന്തല്‍
ഇടതൂ൪ന്ന വനങ്ങളിലും കണ്ടു.
എന്നാല്‍ ഇന്നു നീ വാ൪ദ്ധക്യത്തില്‍
എത്തി കഴിഞ്ഞുവോ ?
ഭൂമി മാതാവേ.....നിന്നെ
ഓ൪ത്തെ൯ ഹൃദയം വിങ്ങുന്നു.?
ഷൈനി.കെ
പത്ത്.ഐ
നബ൪.26