കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രാദേശിക പത്രം
ദൃശ്യരൂപം
ഇലക്ഷന്‍ 2010-11
2010-2011 വര്‍ഷത്തിലെ സ്കൂള്‍ പാര്‍ലമെന്റ് വളരെ ഗംഭീരമായി നടത്തുവാന്‍ കഴിഞ്ഞു. ഇലക്ട്രോണിക് വോട്ടിംങ് യന്ത്രം ഉപയോഗിച്ചുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഓരോ വിദ്യാര്‍ത്ഥിയും തന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന് വളരെ ആവേശത്തോടെയും,അച്ചടക്കത്തോടെയും തന്റെ സമ്മതിദാനം രേഖപ്പെടുത്തി.ഒരു പോളിംങ് സ്റ്റേഷനില്‍ ഉണ്ടായിരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും , അതായത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, അവര്‍ക്ക് വേണ്ട ഭൗതിക സൗകര്യങ്ങള്‍ എല്ലാം ലാബില്‍ ഒരുക്കിയിരുന്നു. ഒരു ഇലക്ഷന്‍ പ്രതീതി തന്നെ ഇത് എല്ലാവരിലും ഉളവാക്കി. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കൈ വിരലുകളില്‍ ഉള്ള മഷിയില്‍ നോക്കി ആവേശം കൊണ്ടു.