പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കോല്‍ക്കളി
കോല്‍ക്കളി ഒരു മാപ്പിളകലാ എന്നതിലുപരി ഒരു നാടന്‍ കലയായി പരിഗണിക്കുകയാണുത്തമം. കാരണം, പിവിധ കാലങ്ങളില്‍ വിവിധ സമുദായങ്ങള്‍ തങ്ങളുടെ മനസ്സിനെ ആനന്ദിപ്പിക്കാന്‍ പല കലകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ഇതില്‍ അയോധന കലകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കോല്‍ക്കളി. വടക്കന്‍ കേരളത്തില്‍ കാണപ്പെടുന്ന കോല്‍ക്കളിയും തെക്കന്‍ കേരളത്തിലെ കോലാട്ടവും കോല്‍ക്കളിയുടെ വ്യത്യസ്ത വകഭേദങ്ങളാകാം. കോല്‍ക്കളിയുടെ ചരിത്രത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. യഅകൂബ് നബിയുടെ മക്കള്‍ ആടുമേച്ചിരുന്ന സമയത്ത് നേരമ്പോക്കിന് കയ്യില്‍ കിട്ടിയ കമ്പെടുത്ത് പരസ്പരം മുട്ടിക്കളിച്ചിരുന്നെന്നാണ് ഒരു നിഗമനം. എന്നാല്‍ ആധുനിക കോല്‍ക്കളിയുടെ ചരിത്രം കണ്ണൂര്‍ അറക്കല്‍ ആലി രാജയുടെ സ്ഥാനാരോഹണ സമയത്ത് പൈതല്‍ മരക്കാരും സംഘവും കോലെടുത്ത് വട്ടം കൂട്ടി കളിച്ചതാണെന്ന് പറയുന്നു. ഈ കളിക്ക് വൈമലക്കൂത്ത് എന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഉടലെടുത്ത ഒരു നാടന്‍ കലാരൂപമാണ് കോല്‍ക്കളി.