മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
എന്റെ നാട് ഞങ്ങളുടെ നാട് സ്ഥിതി ചെയ്യുന്നത് കുന്ദമംഗലം പഞ്ചായത്തിലെ കാരന്തൂര്‍ എന്ന സ്ഥലത്താണ്. പൂനൂര്‍ പുഴയുടെ തീരത്തുള്ള സുന്ദരമായഗ്രാമമാണ് കാരന്തൂര്‍. ആയോധന കലയായ കളരിപ്പയറ്റിലും മര്‍മ്മ ചി കിത്സയുടെയിലും പ്രസിദ്ധമായ നാടാണിത് . ഇവിടത്തെ തുറയില്‍ കോട്ടയും ശ്രീഹരിഹരക്ഷേത്രവും പ്രശസ്തമാണ്.പൂനൂര്‍ പുഴയുടെ തീരത്തുള്ള ശ്രീഹരിഹരക്ഷേത്രവും ചുറ്റുഭാഗത്തുമുള്ള വനമേഖലുയുമാണ്സഞ്ചാരി ആഘര്‍ഷിക്കുന്നത്. കാരന്തൂരിനെ പ്രശസ്തിയിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച സാംസ്കാരിക കേന്ദ്രമാണ് "മര്‍ക്കസുസ്സക്കാഫത്തുസ്സുന്നിയ്യ”. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. "നാനാത്വത്തില്‍ ഏകത്വത്തിന്ന്" ഉത്തമോദാഹരണമാണ് മര്‍ക്കസ്