എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി
എല്. എഫ്. സി. എച്ച്. എസ്. എസ് കൊരട്ടി
സ്കൂള്‍ ചിത്രം
ആമുഖം
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ മുരിങ്ങൂര്‍ തെക്കുംമുറി വില്ലേജില്‍ 1948 ല്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. അഞ്ച് മുതല്‍ പത്തുവരെ ക്ളാസുകള്‍ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 2002 മുതല്‍ അണ്‍ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വര്‍ഷം മുതല്‍ ആണ്കുട്ടികള്‍ക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദര്‍ തെക്ളയും, പ്രിന്‍സിപ്പലായി റവ. സി. ആലീസ് തറയിലും സേവനമനുഷ്ഠിക്കുന്നു.
ചരിത്രം
പെണ്പള്ളിക്കൂടങ്ങള് സ്ഥാപിച്ചു കൊണ്ട് ഭവനങ്ങളേയും കരകളേയും നവീകരിക്കുവാനും ഗുണീകരിക്കുവാനുമുള്ള ദൈവദാസന്‍ മാര്‍ കുര്യാള ശ്ശേരിയുടെ വിദ്യാഭ്യാസ ദര്‍ശനം ഉള്‍ ക്കൊണ്ടു കൊണ്ട് 1937- ല്‍ കൊരട്ടി ആരാധനാ മഠത്തോടനുബന്ധിച്ച് ആരാധനാ സന്യാസി സമൂഹം ലിററില്‍ ഫ്ളവര്‍ കോണ്‍വെന്റ് പ്രൈമറി സ്ക്കൂളിന്റെ തുടക്കം കുറിച്ചു.1948 ല് പെണ്‍കുട്ടികള്‍ക്കായി മഠം മാനേജുമെന്റില്‍ കൊരട്ടി ലി റ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. 5,6,7 ക്ളാസുകളിലായി 57 കുട്ടികളും 3 അദ്ധ്യാപകരുമായിരുന്നു അന്നുണ്ടായിരുന്നത് . തുടര്‍ന്ന് 8,9,10 ക്ളാസുകള്‍ ആരംഭിക്കകയും 1951- 52 അദ്ധ്യയന വര്‍ഷം ആദ്യ ബാച്ച് കുട്ടികള്‍ എസ് എല്‍ സി പരീക്ഷ എഴുതുകയും ചെയ്തു. 1972 ല്‍ ഈ വിദ്യാലയത്തിന്റെ രജത ജൂബിലിയും 1998 ല്‍ ഗോള്‍ഡന്‍ ജൂ ബിലിയും ആഘോഷിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് .
സൗകര്യങ്ങള്‍
ലൈബ്രറി റീഡിംങ്ങ് റൂം കംപ്യൂട്ടര്‍ ലാബ് സയന്‍സ് ലാബുകള്‍ പ്ളേ ഗ്രൗണ്ടുകള്‍
യാത്രാ സൗകര്യം
കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിനായി 3 സ്ക്കൂള്ബസുകള്‍ ഉണ്ട്. ചാലക്കുടി-പുളിക്കകടവ്, അന്നമനട, അങ്ക മാലി എന്നീ സ്ഥലങ്ങളിലേക്കുുള്ള ബ സുകള് സ്ക്കൂളിന്റെ മുന്‍വശത്തുള്ള റോഡിലൂടെ കടന്നുപോകുന്നു.
അദ്ധ്യാപകര്‍
62 അദ്ധ്യാപകരും 8 അനദ്ധ്യാപരും സമര്‍പ്പണ മനോഭാവത്തോടെ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.
പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്
ഡോ. രജ്ഞിനി സുരേഷ്, ഡോ. അഖില കെ പി, ഡോ. ഡെസ്റ്റിയ ദേേവ്, ഡോ. സൂര്യകലാ ആര് നായര്, ഡോ. ആലീസ് കുര്യയന് എന്ജിനിയര് - ടിന്റു പോള്, ടിനു പോള്, ജൂലിറ്റ് പോള്, അനു ജോസ്, സോനാ പൗലോസ്, കായികം ജിലു മാത്തന്, ലിക്സി പൗലോസ്, ഡെല്ഫി നിക്സണ്‍, ലിഷ ജോസഫ്, ദിവ്യ വര്‍ഗ്ഗീസ് പൂര്‍വ്വ അദ്ധ്യാുകര്‍ ശ്രീമതി ലൂസി പോള്, ശ്രീമതി എം പി മേരി, ശ്രീമതി പി ജെ ഏലിയാമ്മ, സി. ലിസിയ, സി. ഹൈജിനസ്, മദര് ലാംബര്ട്ട്, മദര് സിര്ല, സി. മേരി ജോസ്, സി. മേരി അച്ചാണ്ടി, സി ജെമ്മ, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ സയന്സ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യല്‍ സയന്സ് ക്ലബ്, ഇംഗ്ളീഷ് ക്ലബ്, ഐ ടി ക്ലബ്, എക്കോ ക്ലബ് മുതലായവ സജ്ജീവമായി പ്രവര്ത്തിക്കുന്നു.
കലാസാഹിത്യ വേദി - നിരവധി മത്സരങ്ങളില്‍ പങ്കെടുത്തുക്കൊണ്ട് ഉന്നതവിജയം കരസ്ഥമാക്കുവാന്‍ കുട്ടികള്ക്കു കഴിഞ്ഞീട്ടുണ്ട്
സ്ക്കൗട്ട് - 2008 ല്‍ സ്ഥാപിതമായി സജ്ജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഗൈഡ്സ് - 19989 ല്‍ സ്ഥാപിതമായി ഗൈഡ്സില് പ്രവര്‍ത്തിച്ചുകൊണ്ട് ഉന്നതവിജയം കൈവരിക്കുവാന്‍ കുട്ടികള്ക്കു സാധിക്കുന്നു. എല്ലാ വര്ഷങ്ങളിലും കുട്ടികള്ക്ക് രാജ് പുരസ്ക്കാര്‍, രാഷ്ട്രപതി അവാര്‍ഡുകള് ലഭിക്കാറുണ്ട്.
ഗാന്ധി ദര്ശന്‍ - 2005 ല്‍ സ്ഥാപിതമായി സജ്ജീവമായി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു. കെ സി എസ് എല് - 19965 ല്‍ സ്ഥാപിതമായി പ്രാര്‍ത്ഥനാ പഠനം പ്രവര്‍ത്തനം എന്നിവ ലക്ഷ്യം വച്ചുകൊണ്ട് കുട്ടികള്‍ ഈ സംഘടനയില് സജ്ജീവമായി പ്രവര്ത്തിക്കുകയും പല വര്‍ഷങ്ങളിലും ബെസ്റ്റ് സ്ക്കൂളിനുള്ള അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
മോറല് സയന്സ് - നാനാജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്ക്ക് സന്മാര്‍ഗ ബോധനം നല്കുന്നതിനായി മോറല്‍ സയന്സ് ക്ളാസ്സുകള് നടത്തിവരുന്നു.
നേട്ടങ്ങള്‍ എല്ലാവര്‍ഷവും ഏകദേശം 250 നും 300 നും ഇടയ്ക്ക് കുട്ടികളെ എസ് എല്‍ സി പരീക്ഷക്കായി ഒരുക്കുകയും 98% മേല്‍ റിസര്ട്ട് നേടുകയും ചെയ്യുന്നു
ബാസ്ക്കറ്റ് ബോള്‍, വോളിബോള്, ഹാന്റ് ബോള്‍, ക്രിക്കറ്റ്, ഖൊ ഖൊ, ബാഡ്മിന്‍റണ്‍, എന്നീ ടീമുകള് ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില് നല്ലനിലവാരം പുലര്‍ത്തുന്നു.
2006 മുതല്‍ ബിഷപ്പ് തോമസ് കുര്യാളശ്ശേരി മെമ്മോറിയല്‍ വോളിബോള് ടൂര്‍ണമെന്റ് നടത്തിവരുന്നു