ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 12 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Beenamartin (സംവാദം | സംഭാവനകൾ)


ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി
വിലാസം
ചെത്തിപ്പുഴ

കുരിശുംമൂട് പി.ഒ,
ചെത്തിപ്പുഴ
ചങ്ങനാശ്ശേരി
,
686104
,
കോട്ടയം ജില്ല
സ്ഥാപിതം18 - 06 - 1982
വിവരങ്ങൾ
ഫോൺ0481-2722037
ഇമെയിൽkristujyotihss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ.ടോമി ഇലവുങ്കൽ സി.എം.ഐ.
അവസാനം തിരുത്തിയത്
12-09-2020Beenamartin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




താള് വിവരങ്ങൾ

അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ചെത്തിപ്പുഴക്കടവിനു സമീപം സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണു ക്രിസ്തുജ്യോതി ഹയർ സെക്കന്ററി സ്കൂൾ. 1982-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ചാവറയച്ചന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളെ പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന അനേകം സ്ഥാപനങ്ങളിൽ ഒന്നാണു 37 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു വിദ്യാലയം പ്രവർത്തിക്കുന്നത്.

ചരിത്രം

വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദർശനത്തെ സാക്ഷാത്കരിക്കാൻ 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ - 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങൾ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ൽ ആദ്യ എസ്.എസ്. എൽ.സി. റിസൾട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിൻറെ മധുരം വർദ്ധിപ്പിച്ചുകൊണ്ട് 2002-ൽ പ്ലസ് ടുവിന്റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങൾക്ക് പ്രകാശം പകരാൻ കഴിഞ്ഞു. 2017-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം അതിൻരെ ശ്രേഷ്ഠമായ 37 വർഷങ്ങൾ പിന്നിട്ടു. 1006 വിദ്യാർത്ഥികളും 41 അദ്ധ്യാപകരും 19 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.

മാനേജ്മെൻറ്

ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേർന്നാണ് ഭരണം നടത്തുന്നത്. നിലവിൽ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. റവ. ഡോ. പോൾ താമരശ്ശേരി സി.എം.ഐ. മാനേജരായും റവ. ഫാ. സ്കറിയ എതിരേറ്റ് സി.എം.ഐ. ഡയറക്ടറായും റവ. ഫാ. സിറിയക്ക് കാനായിൽ സി.എം.ഐ. പ്രിൻസിപ്പലായും ശ്രീമതി ലീന ഡൊമിനിക്ക് വൈസ് പ്രിൻസിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീമതി ഡാലി ജോർജ്ജ് അസി. സ്റ്റാഫ് സെക്രട്ടറിയായും ശ്രീ. വർഗ്ഗീസ് ആന്റണി പി.ടി.എ. പ്രസിഡൻറായും പ്രവർത്തിക്കന്നു.

"'കൂടുതൽ വിവരങ്ങൾക്ക്"'

ഭൗതിക സൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും ഒരു ഓഡിയോ വിഷ്വൽ ലാബും 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എൻ.സി.സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.



വിദ്യാർത്ഥികളിലെ കായികാഭിരുചി വളർത്താൻ വിദ്യാലയത്തോടു ചേർന്നു തന്നെ ബാസ്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ഹാൻഡ്ബോൾ കോർട്ട് എന്നിവയും 40 സ്ക്വയർ ഫീറ്റുള്ള കാൻറീനും ഉണ്ട്. വറ്റാത്ത ഉറവയുള്ള കുളം വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണു. വേനൽ കാലത്തും വിദ്യാർത്ഥികൾക്കാവശ്യമായ ജലം എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. വിദ്യാലയത്തിനു സ്വന്തമായി വാഹനങ്ങൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം അറിയേണ്ടതില്ല.


പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തിൽ തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിചയ സനമ്പന്നരായ അദ്ധ്യാപകർ ക്ലാസ്സെടുക്കുന്നു.


കോ-കരിക്കുലർ ആക്ടിവിറ്റി (സി.സി.എ.)

പാഠ്യേതര പ്രവർത്തനങ്ങളെ സി.സി.എ. എന്ന പേരിൽ ഉൾപെടുത്തിയിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതൽ 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സമ്പന്നരായ അദ്ധ്യാപകർ പുറമേ നിന്നെത്തി ക്ലാസ്സുകൾ എടുക്കുന്നു. പ്രധാനമായും താഴെ പറയുന്ന വിഭാഗങ്ങളിലാണു ക്ലാസ്സുകൾ നല്കുന്നത്.

"'കൂടുതൽ വിവരങ്ങൾക്ക്"'

സോഷ്യൽ സർവ്വീസ് ലീഗ്

ഒരു വർഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യൽ സർവ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡിൽ പ്രസ്തുുത രൂപ ക്ലാസ്സുകളിൽ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയിൽ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുന്നു. 2017-ൽ എത്തിനിൽക്കുമ്പോൾ പദ്ധതിയിലൂടെ 8 വീടുകൾ നിർമ്മിച്ചു നല്കി.

ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്

ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നാല്പതോളം ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു.


ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്

സ്ഥാപനത്തിന്റെ 25-മത് വാർഷികത്തോട് അനുബന്ധിച്ച് 2007 - ൽ ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തിൽ പങ്കെടുക്കുന്നു.

മുൻ സാരഥികൾ

വാഴ്ത്തപ്പെട്ട ചാവറയച്ചനാൽ സ്ഥാപിതമായ സന്യാസസഭയുടെ പിൻ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.

  1. മാനേജർമാർ
  2. പ്രഥമാധ്യാപകർ

സാരഥികൾ

ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....


  1. മാനേജർ -- റവ. ഡോ. പോൾ താമരശ്ശേരി സി.എം.ഐ.
  2. ഡയറക്ടർ -- റവ. ഫാ. സ്കറിയാ എതിരേറ്റ്സി.എം.ഐ.
  3. പ്രിൻസിപ്പാൾ -- റവ. ഫാ.സിറിയക്ക് കാനായിൽ സി.എം.ഐ.
  4. വൈസ് പ്രിൻസിപ്പാൾ -- ശ്രീമതി. ലീന ഡൊമിനിക്ക്
  5. പി.ടി.എ. പ്രസിഡൻറ് -- ശ്രീ. വർഗ്ഗീസ് ആന്റണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം. വിദ്യാർത്ഥികൾ സ്ഥാപനം
1 ഡോ. ജോബിൻ മാർട്ടിൻ സെബാസ്റ്റ്യൻ കാസർഗോഡ് പി.എച്ച്.സി.
2 ഡോ. കിരൺ ചീരംവേലിൽ ആലപ്പുുഴ ജില്ലാ ആശുപത്രി
3 ഡോ. കിം ജോർജ്ജ് കൊല്ലം ജില്ലാ ആശുപത്രി
4 ഡോ. ജോബി ജോസഫ് കോട്ടയം മെഡിക്കൽ കോളേജ്, കാർഡിയോളജി വിഭാഗം
5 ക്യാപ്റ്റൻ അരുൾ രാജ് ഇന്ത്യൻ ആർമി
6 ജിജി ഫ്രാൻസിസ് നിറപറ ഫുഡ് പ്രോഡക്ട് മാനേജർ
7 ഡോ.രേണു രാജ് ഡെപ്യൂട്ടി കളക്ടർ ,എർണാകുളം

വഴികാട്ടി

{{#multimaps:9.4608421,76.5465368| width=500px | zoom=16 }}