മണ്ണും വിണ്ണും കീഴടക്കാൻ ഉലകം ചുറ്റുന്ന മനുഷ്യകുലമേ.... ലോകം മുഴുവനും നിൻ വിരൽ തുമ്പിൽ ഒതുക്കിയപ്പോഴും ഓർത്തില്ല നീ, ഒരിത്തിരി കുഞ്ഞൻ വൈറസനു മുന്നിൽ പകച്ചു പോകുമൊരുനാളെന്നു...... വഴികളൊഴിഞ്ഞു വിദ്യാലയങ്ങളുമൊഴിഞ്ഞു കടകളും കവലകളും ശൂന്യമായി....... അണുവിനേ കൊല്ലുവാൻ വഴിനീളെയൂടുന്നു സഹജീവി സ്‌നേഹത്തിന് കാവൽ ഭടന്മാർ..... എവിടേക്കുനീളുമീ.... ഭീതിതൻ നാളുകൾ.... അറിയില്ല.. അറിയാനൊരു വഴിയില്ല എല്ലാം ഈശ്വരനിലർപ്പിതം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത