ഓരോ ഗൃഹത്തിലും ഓരോരുത്തരും അന്യരാണ് ഈ കാലത്തിൽ പരസ്പരം പങ്കുവെക്കാത്ത ബന്ധങ്ങൾ ശിഥിലമായി പാഴ്വാക്കായി മാറുന്നു അളന്നും മുറിച്ചും സംസാരങ്ങൾ തമ്മിൽ തൊടാത്ത ബന്ധങ്ങൾ നേർക്കുനേർ കാണാതെ വിഭിന്നമായ മുറികളിൽ ഉണ്ടും ഉറങ്ങിയും ഇടനെഞ്ച് മുഴുവനും ആത്മസംഘർഷങ്ങളും നിലവിളികളും ആയി നിശ്ചിത ദൂരത്തിനപ്പുറം ശൂന്യമായി കഴിയുന്നവർ നിനക്കും എനിക്കും പരസ്പരം അറിയാത്തവരായി ഓരോദിനവും വഴികളിലൂടെ സഞ്ചരിക്കുന്നവർ വീട്ടിലും അന്യരാണ് താനും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത