എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/അമ്മയുടെ കരുതൽ
അമ്മയുടെ കരുതൽ
പതിവു പോലെ അന്നും ഞാൻ ചെടികൾ നനയ്ക്കാൻ ഇറങ്ങി. പൈപ്പിലൂടെ വെള്ളം തൂറ്റിച്ച് നനയ്ക്കുമ്പോൾ ഉമ്മ പല തവണ വിളിക്കുന്ന ശബ്ദം ഞാൻ കേട്ടു. മോളെ വെള്ളം കുറവാണുട്ടോ സൂക്ഷിച്ച് നനയ്ക്കണം എന്ന്. പെട്ടെന്ന് എൻറെ പിറകിൽ എന്തോ വന്ന് വീഴുന്ന ശബ്ദം കേട്ടു. ഞാൻ ഞെട്ടി പൈപ്പ് താഴെ ഇട്ടു. ഉമ്മറത്തേക്കോടി.ഉമ്മയെ വിളിച്ച് കാര്യം പറഞ്ഞു.ഞങ്ങൾ പതുക്കെ അവിടെ പോയി നോക്കുമ്പോൾ ഒരു കാക്ക കുഞ്ഞായിരുന്നു. അത് വാ പൊളിച്ചു കരയുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു. ഒരിറ്റു വെള്ളം അതിന്റെ ചുണ്ടിൽ ഉറ്റിച്ചു കൊടുത്തു. അത് ആർത്തിയോടെ കുടിച്ചു. ഞങ്ങൾ അതിനെ തന്നെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ എവിടെ നിന്നറിയില്ല അതിന്റെ അമ്മകാക്ക പറന്നെത്തി. ഞങ്ങളെ അവിടെ നിൽക്കാൻ സമ്മതിക്കാതെ അവൾ കുഞ്ഞിനു ചുറ്റും വട്ടം പാറി നടന്നു.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |