മാപ്പു ചോദിക്കുന്നു മാപ്പു ചോദിക്കുന്നു നിന്നോട് ഞങ്ങൾ മാപ്പു ചോദിക്കുന്നു മനുഷ്യരാം പാപികൾ ചെയ്ത പ്രവർത്തികൾ അമ്മയാം പ്രകൃതിയെ മുറിവേൽപ്പിച്ചിരിക്കുന്നു ദുരിതങ്ങൾ പേറുന്ന ഈയൊരു വേളയിൽ എന്തു പ്രതിവിധി ചെയ്തിടേണം ലോകായ ലോകങ്ങൾ പേടിച്ചു നിൽക്കുന്നു എങ്ങും വിജനത മാത്രമായി കൂട്ടുകാരില്ല ,സ്നേഹ ബന്ധങ്ങളില്ല ജയിലിലടച്ച പ്രതീതി പോലെ ഊണും ഉറക്കവും ഉല്ലാസവുമായ് നഗരത്തിൻ സൗന്ദര്യം ആസ്വദിച്ചു. വെട്ടിമുറിച്ചിടും ബന്ധങ്ങളും പെറ്റമ്മയെ പോലും മറന്ന കാലം. ഓർമകൾ നീറ്റലായ് തോന്നിടുന്നു അമ്മേ.... നിന്നിലേക്കിതാ മടങ്ങിടുന്നു. മാപ്പുചോദിക്കുന്നൊരി- ക്കൽ കൂടി മാപ്പുചോദിക്കുന്നൊരി- ക്കൽ കൂടി.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത