കാവും, കുളവും, കായലോളങ്ങൾ തൻ. കാതിൽ ചിലമ്പുന്ന കാറ്റും കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യത്തിന്റെ ഭൂതകാലത്തിന്റെ സാക്ഷ്യം ! അമ്മയാം വിശ്വ പ്രകൃതിയി നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്ക്കരിച്ചു നമ്മൾ. നന്മ മനസ്സിലില്ലാത്തോർ മുത്തിനെപ്പോലും കരിക്കട്ടയായ് കണ്ട. ബുദ്ധിയില്ലാത്തോർ നമ്മൾ. മുഗ്ദ സൗന്ദര്യത്തെ വൈരൂപ്യമാക്കിയാ . നൊത്തൊരുമിച്ചവർ നമ്മൾ. കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടിത്തെളിച്ചു. കാതര ചിത്തമന്നെത്രയോ പക്ഷികൾ. കാണാമറയത്തൊളിച്ചു വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ വന്മരച്ചില്ലകൾ തോറും പൂത്തു നിന്നോരു ഗതകാല സൗരഭ്യ പൂരിത വർണ്ണപുഷ്പങ്ങൾ ഇന്നിനി ദുർല്ലഭം മാമരച്ചില്ലക ളൊന്നാകെ നാം വെട്ടിവീഴ്ത്തി എത്ര കുളങ്ങളെ മണ്ണിട്ടു മൂടിനാ- മിത്തിരി ഭൂമിയ്ക്കു വേണ്ടി എത്രയായാലും മതിവരാത്തൊ ര ത്യാഗ്രഹികളെപ്പോലെ വിസ്തൃത നീല ജലായങ്ങൾ ജൈവ - വിസ്മയം കാണിച്ച നാട്ടിൽ. ഇന്നില്ലിവിടെ ജലാശയം മാലിന്യ കണ്ണുനീർ പൊയ്കകളന്യേ പച്ചപ്പരിഷ്ക്കാര തേൻ കുഴമ്പുണ്ടു നാം പുച്ഛിപ്പു മാതൃദുഗ്ധത്തെ .
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത