എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

തുരത്തിടാം നമുക്ക് മഹാ മാരിയാം കോറോണയെ
ജയിച്ചീടാം നാം ഒന്നിച്ചു പ്രതിരോധിക്കുകിൽ
അനുസരിച്ചിടാം നമുക്ക് ആരോഗ്യവകുപ്പിനെ
പാലിച്ചിടാം നമുക്ക് സർക്കാറിൻ നിർദേശങ്ങളെ
വീട്ടിൽ കഴിഞ്ഞിടാം നമുക്ക് ലോക്ക് ഡൗണിൻ കാലയളവിൽ
ഉപേക്ഷിച്ചിടാം നമുക്ക് ഹസ്തദാനത്തെയും
കൈകളിലൂടെ പടർന്നിടും കോറോണയെ
തുരത്തിടാം നമുക്ക് കൈകഴുകുകിൽ കൂട്ടരേ
കോറോണയെ തുരത്തിടാൻ കൂടിടല്ലേ നമ്മൾ കൂട്ടമൊന്നും
ഇന്ന് തനിച്ചു നിന്നീടുകിൽ നാളെ ഒന്നായി മുന്നേറിടാം
നാടിനായി നമുക്കായി പൊരുതുന്ന സേവകരാം
ഡോക്ടറെം നഴ്സിനേം സ്മരിച്ചിടണം കൂട്ടരേ
തുരത്തിടാം നമുക്ക് മഹാമാരിയാം കൊറോണയെ
ജയിച്ചീടാം ഒന്നിച്ച് പ്രതിരോധിക്കുകിൽ.....
 

മുഹമ്മദ്‌ അഫ്‌ലഹ്. കെ
5 C എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത