പൊരുതുവാൻ നേരം ആയിരുന്നു കൂട്ടരേ- പ്രതിരോധ മാർഗത്തിലൂടെ, ചങ്ങല മുറിക്കാം, നമുക്കി ദുരിതത്തി- നിഴലിൽ നിന്നുപോലും മുക്തി നേടാം. ഒഴിവാക്കു, സ്നേഹ സന്ദർശനം, സ്നേഹാന്വേഷണം, ഫോണിലൂടെ. അല്പകാലം നാം കാണാതിരുന്നാലും, കാണുമ്പോൾ, കൂപ്പുകൈ ദൂരെ നിന്നും. അനുസരിക്കാതെ, തോന്ന്യാസം നടക്കുന്ന- സോദരെ, നിങ്ങളീ ലോകം തകർക്കുന്നു. നിർദേശം പാലിക്കാം മടിയാതെ, ആശ്വാസമേകുന്ന ശുഭ വാർത്തക്കായ്. ഒരു മനസ്സായി ശ്രമിക്കാം. ശ്രദ്ധയോടെ, വിവേകത്തോടെ, മുന്നേറാം ഭയലേശമേശാതെ, ഈ ലോക നന്മക്കായ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത