ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പരിസ്ഥിതി സമ്പത്ത്
പരിസ്ഥിതി സമ്പത്ത്
ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതം ആണ് പ്രകൃതി അഥവ പരിസ്ഥിതി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല. ഈശ്വരൻ മനുഷ്യർക്കും മൃഗങ്ങൾക്കും ഒക്കെ വേണ്ടി തന്ന സമ്പത്താണ് പരിസ്ഥിതി. എന്നാല് അത് കാത്തു സംരക്ഷിക്കേണ്ട നമ്മൾ അതിനെ മലിനമാക്കി കൊണ്ടിരിക്കുന്നു. ഇത് മൂലം രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് മനുഷ്യർ. നാം പരിസ്ഥിതിയെ ചൂഷണത്തിന് മാത്രം വിധേയമാക്കി കൊണ്ടിരിക്കുന്നു. മരങ്ങൾ വെട്ടിയും മണ്ണ് എടുത്തും ഒക്കെ നമ്മൾ പരിസ്ഥിതിയെ നശിപ്പിക്കുന്നു. പെറ്റമ്മ എന്ന് വിശേഷിപ്പിക്കുന്ന ഭൂമി ഇന്ന് മരിച്ചു കൊണ്ടിരിക്കുന്നു. അതുവഴി മനുഷ്യരുടെ ജീവനും നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് നാം അറിയുന്നില്ല. കീടനാശിനിയുടെ പ്രയോഗവും മറ്റും ഭൂമിയുടെ സന്തുലിതാവസ്ഥ തന്നെ മാറ്റിമറിച്ചിരിക്കുന്നു. കാസർഗോട്ടെ എൻഡസൾഫാൻ ദുരന്തം നാം നേരിട്ടനുഭവിച്ചതാണ്. മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച മറ്റൊരു വിപത്താണ് പ്ലാസ്റ്റിക്. ഇപ്പൊൾ ഈ വിഷ വസ്തുവിനെ നമ്മൾ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഒരു തുടക്കം ആകട്ടെ. നല്ലൊരു നാളെക്കായി നമുക്കൊത്തൊരുമിച്ച് പ്രയത്‌നിക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം