അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/നമ്മുടെ കടമ

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/നമ്മുടെ കടമ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരവൃക്ഷം - ലേഖനം

നമ്മുടെ കടമ

മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണ്. എന്നാൽ നിലവിലുള്ള ആവാസ വ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭ1ഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു. മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്ക് മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാലയായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുന്ന ഖനന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു. മുൻ കാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. അങ്ങനെ അന്തരീക്ഷം മലിനപ്പെട്ട് കൊണ്ടിരിക്കുന്നു മനുഷ്യന്റെ ചെയ്തികൾക്കുള്ള തിരിച്ചടിയായി നമുക്ക് തുടർച്ചയായി വന്ന രണ്ട് പ്രളയങ്ങളെ കാണാം. ഈ ഭൂമി സമസ്ത ജീവ ജാലങ്ങൾക്കുമുള്ളതാണ്. ഉറുമ്പിനും ആനയ്ക്കും ഇവിടെ തുല്യ അവകാശമാണ് എന്ന തിരിച്ചറിവോടെ നമുക്ക് ജീവിക്കാം. അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ്.

ഫാത്തിമ നൗറിൻ
4 C അസംപ്ഷൻ എ യു പി എസ് ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


  സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം