അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ പരീക്ഷണം

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ പരീക്ഷണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരീക്ഷണം

പൊറുക്കുക അമ്മേ നീ .....
നമ്മോട് പൊറുക്കുക
ഉപേക്ഷിക്കുക നിൻ
പരീക്ഷണം
നാം ചെയ്ത പാപങ്ങൾ
ഒക്കെയും ഫലം
നാം ഇന്ന് അനുഭവിക്കുന്നു
നിൻ പരീക്ഷണത്തിൽ
വെടിഞ്ഞു
അനേകായിരം ജീവിതങ്ങൾ
നിൻ മെഴുകുതിരി
വെട്ടത്തിൽ ഉരുകുകയാണ്
ഇന്ന് മനുഷ്യജീവൻ
 മഴത്തുള്ളിപോൽ നൈമിഷികം
മണ്ണിൽ വീണു
വെന്തു പോകുന്നു
 അലർച്ചയും കണ്ണീരും
മാത്രം ഉയരുന്നു
 ചിരിയും കളിയും മാഞ്ഞുപോകുന്നു
 വറ്റിയ ഉറവ പോലെ
ഇനി മനുഷ്യഹൃദയങ്ങൾ
നിൻ പരീക്ഷണത്തിൻ ചൂട്
 സൂര്യതാപത്തെക്കാൾ കഠിനം
ഒന്നാണ് രണ്ടല്ല
 മാലയാണ് മുത്തല്ല
 കടലാണ് ആണ് നദിയല്ല
 നാം ഏവരും ഇന്ന്
നീ നമ്മെ പഠിപ്പിച്ചു
നീ നമ്മെ പരീക്ഷിച്ചു
വിജയിച്ചോ അമ്മേ നിൻ
പരീക്ഷണത്തിൽ നമ്മൾ

ഘനശ്യാമി
10 A അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത