അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/വൈറസ്

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

വ്യക്തികളേവരും അറിയുക വ്യക്തമായ്
വ്യക്തിശുചിത്വം വേണമതേറ്റവും
വ്യക്തികൾ തമ്മിൽ അകലവും മുഖ്യമായ്
വൃത്തിയുളളൊരു ജനതയെ വാർത്തിടാം


           വർജ്ജിക്ക സമൂഹ പ്രകടനങ്ങളൊക്കെയും
            വന്ദിക്ക ആരോഗ്യ പ്രചരണങ്ങളേവയും
            വീഥിയിലിറങ്ങി വീരസ്യം കാട്ടാതെ
           വീട്ടിലിരിക്കാം വിജയം വരിക്കാം



വാൾപ്പയറ്റാനുള്ള നേരമല്ലിപ്പോൾ
വാദങ്ങളെല്ലാം വെറും വാക്കുകളാകവേ
വാർത്തകൾക്കപ്പുറമാണിന്ന് വാസ്തവം
വീഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിക്ക നാം


         വല്ലഭനെങ്കിലും സുന്ദരവദനനാണെങ്കിലും
         വീർത്തുകവിഞ്ഞ കീശയതുണ്ടെങ്കിലും
         വിഫലമാണെല്ലാം വൈറസ് വന്നെന്നാൽ
         വീണുടഞ്ഞീടാൻ അണുനിമിഷമതോർക്കുക

ജെനിഫർ
9 A അമൃത വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത