(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാരിവിൽ കാട്ടിലെ മായാജാലം.
എഴുത്തിലലിഞ്ഞ നിമിഷം
തളിരണിഞ്ഞ സൂര്യകാന്തിതൻ മധുരം
നുണയാൻ ഞാൻ കൊതിച്ചു
ഒന്നു തൊടാൻ കഴിഞ്ഞിരുന്നുവെങ്കിൽ
എന്നോർത്തു
തൊട്ടപ്പോഴിതാ തളിരാർന്നു
എൻ മനസവും
അഴകാർന്ന പുഷ്പത്തിൻ
തേൻകണം ഊറിനിൽക്കെ
ലയിച്ചു ഞാനും
കാന്തി താൻ വസന്തത്തിൽ
മനസിനെ അകറ്റിയിരുന്ന എല്ലാദുഖവും ലയിച്ചു
നിറപകിട്ടാർന്ന കാന്തിയിൽ
ഒന്നോർക്കുക...
ഈ പുതുനിറ മെല്ലാം ആവോളം ആസ്വദിക്കൂ
കുറച്ചു നേരതെക്ക് മാത്രം
പിന്നത് ഓർമ്മയാകും