13:23, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പെയ്തൊഴിയൂ | color=4 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പെയ്തൊഴിയൂ
മാരീ മാരീ പെയ്തൊഴിയൂ
വിറങ്ങലിപ്പൂ നാടാകേ
വയ്യിനി വയ്യിനി വീട്ടിലിരിക്കാൻ
വയ്യിനി ലോകം കാണാതെ
ചിത്രം നിരവധി വരച്ചു തീ൪ത്തു
കഥകൾ അനവധി വായിച്ചു
വേണ്ടാച്ചക്കകൾ ഒരു വക തിന്നു
കാച്ചിലു ചേമ്പുകൾ തിന്നു മടുത്തു
ഉണക്കമീനും ചമ്മന്തികളും
ഊണിനു കേമൻ വിഭവങ്ങൾ
കൂട്ടരൊടൊത്തു കളിക്കാൻ കൊതിയായ്
ചോക്ലേറ്റുകളും തിന്നേണം
പുത്തനുടുപ്പുകൾ വാങ്ങാൻ പോണം
ഐസ്ക്രീമൊന്നു കഴിക്കേണം
അടഞ്ഞു കിടക്കും എന്റെ മനസ്സും
തുറന്നു വയ്ക്കാൻ ധൃതിയായി