ലോക്ക് ഡൗൺ കാലത്തു വീട്ടിലിരുന്നിട്ടു ബോറടിക്കുന്നുണ്ടോ കൂട്ടുകാരെ മുറ്റത്തിറങ്ങിട്ടു വിത്തുകൾ പാകീട്ടു ചെടികൾ വളർത്തിടാം കൂട്ടുകാരെ വേനലിൽ ദാഹിക്കും കിളികൾക്കു നൽകാനായി വെള്ളമൊരുക്കിടാം കൂട്ടുകാരെ പൂക്കളിൽ പാറുന്ന പൂമ്പാറ്റകൾക്കൊപ്പം തുള്ളികളിച്ചിടാം കൂട്ടുകാരെ ആകാശവീഥിയിൽ പാറിക്കളിക്കുന്ന പട്ടങ്ങളുണ്ടാക്കാം കൂട്ടുകാരെ ഗുണപാഠമോരോന്നും ചൊല്ലിതന്നീടുന്ന പുസ്തകം വായിക്കാം കൂട്ടുകാരെ ശാഖികളിൽ തൂങ്ങും വള്ളികളോരോന്നിൽ ഊഞ്ഞാല് കെട്ടീടാം കൂട്ടുകാരെ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത