അഭിനന്ദനം ധീര അഭിനന്ദനം. ... രാത്രികൾ പകലുകൾ ഒഴിയാതെയെങ്ങുമേ രോഗികൾക്കാശ്രയമായതല്ലേ അക്ഷീണമെപ്പോഴും രോഗ - ശമനത്തിനായി പ്രയത്നിച്ച വേളയിൽ കാലുകൾ മെല്ലെ വഴുതിയില്ലേ.... കൂട്ടങ്ങൾ കൂടാതെ അകലങ്ങൾ പാലിച്ച് വീടുകളിൽ തന്നെ ക്ഷേമത്തിനായി പ്രതി- മനമുരുകി യത്നിച്ചില്ലേ . അഭിനന്ദനം നിങ്ങൾക്ക് . അഭിനന്ദനം. ..... . രോഗശമനത്തിനായി പ്രയത്നിച്ച് രോഗികളായി മാറിയവരെ. നിയമങ്ങൾ ലംഘിച്ച് ചാടിപ്പുറപ്പെടും യുവതലമുറകളെ- നോക്കു ഇവരെ കൈകൾ കഴുകിയും മാസ്കു ധരിച്ചും കൊവിഡി- നെതിരെ നമുക്കു പായാം പ്രളയത്തിനും പിന്നെ സുനാമിക്കു മുന്നിലും പതറാത്ത മനവുമായ്.