ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/അമ്മുവിന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മുവിന്റെ സങ്കടം

അമ്മുവിന്റെ വീട്ടു മുറ്റത്തു റോസാ ചെടികളും മറ്റു ചെടികളും ഉണ്ട്. ചെടികളിൽ പൂക്കൾ പൂക്കുമ്പോൾ വളരെ ഭംഗി ഉള്ള പൂമ്പാറ്റകൾ തേൻ കുടിക്കാൻ വരാറുണ്ട്. അവയെ കാണാൻ എന്ത് ഭംഗിയാണന്നോ. നിറയെ വരകളും പുള്ളികളും ഉള്ള പൂമ്പാറ്റകൾ. അവയിൽ ഒന്നിനെ പിടിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചുപോയി. അവർ എത്ര സന്തോഷത്തോടെ പാറി പറന്നു നടക്കുന്നു. അമ്മുവും പൂമ്പാറ്റയും വളരെ നല്ല കൂട്ടുകാരായി. പിറ്റേ ദിവസം അവൾ നോക്കിയപ്പോൾ പൂമ്പാറ്റയെ കാണാൻ കഴിഞ്ഞില്ല. അമ്മു തിരക്കി പൂമ്പാറ്റ എവിടെ. അമ്മുവിൻ്റെ അമ്മ പറഞ്ഞു പൂമ്പാറ്റക്കു ഒരു ദിവസത്തെ ആയസ്സ് മാത്രമേ ഉള്ളൂ .അവൾക്ക് വളരെ അധികം സങ്കടമായി.

ആർദ്ര.എസ്.എസ്
2 c ഗവഎൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ