മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധ ശേഷി

22:20, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധ ശേഷി


ഓരോ വ്യക്തിയിലും രോഗങ്ങളെ ചെറുത്തു ‎നിർത്താനുള്ള കഴിവുണ്ട്. ഈ കഴിവുകൾ ‎ഓരോരുത്തരിലും ഓരോ അളവിലാണ്. ചിലർക്ക് ‎രോഗങ്ങൾ പെട്ടെന്ന് പിടിപെടും, മറ്റ് ചിലർക്ക് ‎രോഗങ്ങൾ അത്ര പെട്ടെന്ന് ബാധിക്കുകയില്ല. നാം ‎ഏവരും നമ്മിലെ ഈ ശക്തി വർധിപ്പിക്കാനൻ ‎വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതാണ്.‎

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ‎അത്യാവശ്യം വേണ്ടത് ആത്മവിശ്വാസം ആണ്. ‎കോവിഡ്-19 പോലുള്ള രോഗങ്ങൾ പടർന്നു ‎പിടിക്കുമ്പോൾ ഭയക്കാതിരിക്കുക. എന്തിനെയും ‎നേരിടാനുള്ള ധൈര്യമുണ്ടായിരിക്കുക. പ്രത്യേകമായ ‎മുൻകരുതലുകളും ശ്രദ്ധയും കാണിക്കുക. പരിസര ‎ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ‎വൃത്തിയുള്ള അന്തരീക്ഷത്തിൽ ശരീരവും മനസ്സും ‎ശുദ്ധമായിരിക്കും. ശുദ്ധമനസ്സുള്ള ശരീരത്തിൽ ‎രോഗങ്ങളെ നശിപ്പിക്കാനുള്ള കഴിവ് ‎കൂടുതലായിരിക്കും.

പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഘടകങ്ങളാണ് ‎പോഷകാഹാരവും, വ്യായാമവും. ശരീരത്തിന്റെ ‎ഉന്മേഷം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ‎ഉന്മേഷം. കലാ പ്രവർത്തനങ്ങൾ, വായന, കളികൾ ‎ഇവയെല്ലാം മാനസിക ഉന്മേഷം ‎വർദ്ധിപ്പിക്കുന്നതിന് ഉതകുന്നതാണ്. നമ്മുടെ ‎രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ല ഒരു ‎ഘടകം കൂടിയാണ് കഴിയും, ചിരിയും. കാൻസർ ‎എന്ന മഹാരോഗത്തെ ചിരിയിലൂടെ അതിജീവിച്ച ‎മഹാ മനുഷ്യനായ ഇന്നസെന്റിന്റെ കഥ 5 - ‎ക്ലാസിൽ പഠിക്കുന്നുണ്ട്. ചിരി മനുഷ്യന്റെ ‎ആയുസ്സിലെ പ്രധാനമായ ഒരു ഘടകം ആണ്. ‎അതുപോലെ തന്നെ ഈശ്വര വിശ്വാസം, ധ്യാനം, ‎യോഗ എന്നിവയും ആരോഗ്യകരമായ ജീവിതം ‎പ്രദാനം ചെയ്യുന്നു.‎

രോഗപ്രതിരോധശേഷി മുഖ്യമായും ജന്മനാ ‎ആർജിക്കുന്നതാണ്. എന്നാൽ ജീവിതരീതി ‎രോഗപ്രതിരോധശേഷി ആർജിക്കാൻ ഒരു പരിധി ‎വരെ സഹായിക്കുന്നു. രോഗം വന്നിട്ട് ചികിത്സിച്ച് ‎ഭേദമാക്കുന്നതിലും നല്ലത് രോഗം വരാതെ ‎നോക്കുന്നതാണ്.അതിനാൽ നമ്മുടെ സ്വഭാവത്തെയും ‎ജീവിതരീതിയേയും നേരായ വിധത്തിൽ തിരുത്തി ‎ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ ‎ശ്രമിക്കേണ്ടതാണ്.‎

സിയാ മറിയം ഷാജൻ
6D മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം