കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/മഞ്ഞ്

21:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഞ്ഞ് | color= 3 }} <p><br> മഞ്ഞുമൂടിയ ഹി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഞ്ഞ്


മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട ഒരു ചെറു പട്ടണം പശ്ചാത്തലമാകുന്ന ഒരു സുന്ദരമായ നോവൽ. ഈ പട്ടണത്തിലെ ഒരു സ്കൂളിലെ അധ്യാപികയാണ് വിമല. ശിഥിലമായ കുടുംബ ബന്ധങ്ങളുടെ വീർപ്പുമുട്ടലിൽ കഴിയുന്ന വിമല, എല്ലാ കുട്ടികളും ജീവനക്കാരും അവധിക്ക് വീടുകളിലേക്ക് പോകുമ്പോൾ, സ്കൂളിൽ തന്നെ തുടരുന്നു. എന്നു പോകും എന്ന ആളുകളുടെ ചോദ്യത്തിന് 'നാളെ 'എന്നും, എന്നു വന്നു എന്ന ചോദ്യത്തിന് 'ഇന്നലെ ' എന്നും മറുപടി നൽകുന്ന വിമല. ഈ 'നാളെ 'യുടെയും 'ഇന്നലെ 'യുടെയും ഇടവേളകളിൽ വിമലയുടെ അവധിക്കാലം വിരസമായി കടന്നു പോകുന്നു. അങ്ങനെയൊരവധിക്കാലത്തിന്റെ കഥയാണ് 'മഞ്ഞ്'. വസന്തം ശൈത്യത്തിനും, പട്ടണം വിനോദ സഞ്ചാരികൾക്കും, സ്ത്രീ തന്റെ കാമുകനും, മനുഷ്യൻ മരണത്തിനും കാത്തിരിക്കുന്ന ജീവിത സാഹചര്യങ്ങളിലൂടെ, കാത്തിരിപ്പിന്റെ നോവിക്കുന്ന തണുപ്പ് 'മഞ്ഞ്' പകർന്നു തരുന്നു. ആശയങ്ങൾ സംഭവങ്ങളെക്കാളും, ഭൂതകാലം വർത്തമാനകാലത്തെക്കാളും സുന്ദരമാണെന്ന ചിന്തയും 'മഞ്ഞ്' നമുക്ക് നൽകുന്നു. വിമലയുടെ ചിന്തകളിലൂടെ വായനക്കാരന്റെ ചിന്തകളിലേക്ക് സമ്മിശ്ര വികാരങ്ങൾ മാറി മാറി കൊണ്ടുവന്ന്, ജീവിതത്തിന്റെ വ്യത്യസ്തത വ്യക്തമാക്കിത്തന്ന്, മനുഷ്യമനസ്സുകളിലേക്ക് മഞ്ഞു പോലെ അലിഞ്ഞു ചേരുന്ന മനോഹരമായ നോവലാണ് എം.ടി വാസുദേവൻ നായരുടെ 'മഞ്ഞ്'.

അഭിരാമി യു
10 സി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം