ഗവ.എച്ച്എസ്എസ് ആറാട്ടുതറ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും പരിസരശുചിത്വവും
വ്യക്തിശുചിത്വവും പരിസരശുചിത്വവും ശുചിത്വത്തിന് വളരെയേറെ പ്രാധാന്യം കൊടുക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.കാരണം കൊറോണയെന്ന മാരക പകർച്ചവ്യാധി അനുനിമിഷം ലോകത്തെയാകെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു.വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ ഒരുപരിധി വരെ പകർച്ചവ്യാധികളെ അകറ്റിനിർത്താൻ സാധിക്കും.
നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കാൻ നമ്മുക്ക് മാത്രം കഴിയുന്നതാണ്.ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയെയാണ് ആരോഗ്യമെന്ന് വിവക്ഷിക്കുന്നത്.നല്ല ആരോഗ്യത്തിന് ശുചിത്വവും ആവശ്യമാണ്.ശുചിത്വശീലം നാം വീട്ടിൽനിന്നുതന്നെ തുടങ്ങണം.ആഹാരം പാകം ചെയ്യുന്നതുമുതൽ അത് വിളമ്പുന്നതും കഴിക്കുന്നതും വരെ വളരെ ശ്രദ്ധയോടുകൂടി വേണം.ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ഉയർന്നനിലവാരം നാം പുലർത്തണം.ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമായിരിക്കണം.നമ്മുടെ വീടും പരിസരവും നമ്മൾതന്നെ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ അവസ്ഥ പാടെ മാറിയിരിക്കുന്നു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്നു.വ്യക്തിശുചിത്വത്തിന് അമിതപ്രാധാന്യം നൽകുന്ന മലയാളി പരിസരശുചിത്വത്തെ പാടെ അവഗണിക്കുന്നു.ഉപയോഗിക്കുക വലിച്ചെറിയുകയെന്ന സംസ്ക്കാരം നമ്മിൽ രൂഢമൂലമായിരിക്കുന്നു.മാലിന്യങ്ങളെ ഉറവിടത്തിൽതന്നെ സംസ്ക്കരിക്കാൻ നമ്മൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.വ്യക്തിശുചിത്വം മാത്രം ഉണ്ടായാൽ പോര ,പരിസരശുചിത്വ,സാമൂഹികശുചിത്വം എന്നിവയെല്ലാ ചേർന്നതാണ് യഥാർത്ഥ ശുചിത്വം. ലോകരാജ്യങ്ങളെല്ലാംകൊറോണ വെെറസ് ഭീതിയിൽ ഭയന്നു വിറച്ചുകഴിയുകയാണ്.നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രമേ ഇതിനൊരു അറുതിവരുത്തുവാൻ കഴിയൂ.വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ മനസ്സിന് ഉണർവ്വും ഉന്മേഷവും നൽകുന്നതുവഴി നമ്മുടെ വ്യക്തിത്വം ആകർഷകവും മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുന്നതുമാകുന്നു.നമ്മൾ ധരിക്കുന്ന വസ്ത്രം,നമ്മുടെ കിടപ്പുമുറി,പഠിക്കുന്ന സ്ഥലം എന്നിവയെല്ലാം നമ്മുടെ സ്വഭാവത്തിന്റെ പ്രകാശനമാണെന്നാണ് മനഃശാസ്ത്രഞ്ജരുടെ നിഗമനം.നിർമ്മലമായ മനസ്സും നിഷ്കളങ്കമായ ഹ്യദയവും അച്ചടക്കമുള്ള ജീവിതശെെലിയുടെ പ്രതിഫലനമാണ്. ശുചിത്വമെന്നത് നമ്മുടെ ഒരു ശീലമായിമാറണം.നിയമനിർമ്മാണംകൊണ്ടുമാത്രം ശുചിത്വം ഉറപ്പുവരുത്താനാവില്ല.നമ്മുടെ മനോഭാവമാണു മാറേണ്ടത്.ഉത്തരവാദിത്വപൂർണ്ണമായ പൗരബോധം വളർത്തുകയാണ് ഇതിനു പ്രതിവിധി.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം