സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/വൈറസിനോട്

19:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസിനോട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസിനോട്


നിന്റെ ആഘോഷത്തിമിർപ്പിൽ
ക്ഷീണിച്ച ഞങ്ങൾ,
നിന്റെ അന്ത്യത്തിനായി
കാത്തിരിക്കുന്നു...

പക്ഷെ......
എങ്ങോട്ടൊയുള്ള ഓട്ടപാച്ചിലിൽ
മറന്നുപോയ കുടുംബബന്ധങ്ങളും
പ്രാർത്ഥനാനേരങ്ങളും ഓർമിപ്പിക്കാൻ നിനക്കുകഴിഞ്ഞു.

പവിത്രതക്കു ശ്രദ്ധ ചെലുത്താതെ
ആർഭാടത്തിനുവേണ്ടി നടത്തുന്ന
ചടങ്ങുകൾ ലളിതമായി
നടത്താമെന്നും ഒരു കുഞ്ഞു വൈറസിൽ
തീരുന്നതാണ് ഈ വികസിത
രാജ്യങ്ങളെന്നും നീ അറിയിച്ചു.

നിന്റെ വികൃതിയിൽ
പൊലിഞ്ഞുപോയവർക്കായി
ഭൂമിയിലെ മാലാഖമാർ നിന്നോട് പകരം
ചോദിക്കും.

ഉടഞ്ഞുപോയ സ്വപ്നങ്ങളെല്ലാം
ചേർത്തുവച്ച് പ്രതീക്ഷയുടെ പുതു
ദിനത്തിനായ് ഞങ്ങൾ
കാത്തിരിക്കുന്നു.....

BoxBottom1

പേര്= അലിറ്റ് എലിസബത്ത് ക്ലാസ്സ്= പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട് സ്കൂൾ കോഡ്= 14034 ഉപജില്ല=ഇരിട്ടി. തരം= color=

}}