എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും!

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും!

ഏഴാംക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ വിദ്യാർഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർ കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു അന്ന് ഒരു കുട്ടി മാത്രം വന്നില്ല ആരാണ് അത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ രാജു ആണെന്ന് മനസ്സിലായി ക്ലാസ് ലീഡർ അശോക് രാജുവിനെ പക്കൽ ചെന്ന് എന്താ രാജു എന്താ നീ ഇന്ന് പ്രാർത്ഥനയ്ക്ക് വരാഞ്ഞത് രാജു മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ് റൂമിലേക്ക് കയറി വന്നതും ഒരേ സമയത്തായിരുന്നു അശോക് ഇന്ന് ആരൊക്കെയാ പ്രാർത്ഥനയ്ക്ക് വരാതിരുന്നത് സാർ എല്ലാവരും വന്നിരുന്നു രാജു മാത്രം വന്നില്ല എന്താ രാജു അശോക് പറഞ്ഞത് സത്യമാണോ? നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തി ലേ? ഇല്ല സാർ പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത് എന്നുള്ള ജിജ്ഞാസ യിൽ ക്ലാസ് റൂം ശാന്തമായി കാണപ്പെട്ടു അവനെ നോക്കിയ വിദ്യാർഥികൾ എല്ലാവരും ഇന്നെന്തായാലും രാജുവിന് ശിക്ഷ ലഭിക്കുമെന്ന് ചിന്തിച്ചു കൊണ്ട് പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു കാരണം അവർക്ക് രാജുവിനെ അത്ര ഇഷ്ടമായിരുന്നില്ല <
രാജു നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയുമാണ്. അവന്റെ കയ്യക്ഷരം വളരെ മനോഹര മായിരുന്നു അധ്യാപകൻ കൊടുക്കുന്ന ഹോം വർക്കുകൾ എല്ലാം അതാതു ദിവസങ്ങളിൽ എഴുതി പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടമാക്കി കൊണ്ടിരുന്നു ദാ നോക്ക് രാജു ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂ. അതിനുമുൻപ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാഞ്ഞതെന്നുപറയൂ. സാറേ, പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ക്ലാസ്റൂമിലെത്തിയിരുന്നു. എന്നാൽ ക്ലാസിലെ വിദ്യാർത്ഥികൾ എല്ലാം അപ്പോൾ പ്രാർത്ഥനയ്ക്ക് പൊയ്ക്കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ് റൂം ശ്രദ്ധിച്ചത് ഭയങ്കര പൊടി കീറിയ കടലാസ് കഷണങ്ങൾ അവിടവിടെ ചിതറി കിടന്നിരുന്നു. ക്ലാസ് റൂം കാണാൻ തന്നെ മഹാ വൃത്തികേട് ആയിരുന്നു. മാത്രമല്ല ഇന്ന് ഇത് ശുചിയാക്കേണ്ട വിദ്യാർത്ഥികൾ അത് ചെയ്യാതെ<
പ്രാർത്ഥനയിൽ പങ്കെടുക്കാനായിപ്പോയെന്നു എനിക്ക് മനസിലായി. എന്നാൽ ഞാൻ എങ്കിലും ഇവിടെ വൃത്തിയാക്കാം എന്ന് കരുതി അത് ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. സാർ, അവർക്ക് പകരം നീ എന്തിനാ ഇതൊക്കെ ചെയ്തതെന്ന് സാർ ചോദിക്കുമായിരിക്കും, "നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാം എന്ന് എനിക്ക് തോന്നുന്നു സാർ" മാത്രമല്ല ശുചിത്വ ത്തിന്റെ പ്രാധാന്യത്തെപ്പറ്റി സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ, വൃത്തിയിനമായ സ്ഥലത്തിരുന്നു പഠിച്ചാൽ എങ്ങനെയാണ് സാർ അറിവ് വരിക അതുകൊണ്ടാണ് ഞാനിതു ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാർ തരുന്ന എന്ത് ശിക്ഷ വേണെങ്കിലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. വളരെ നല്ലത് രാജു നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളിക്കൂടം ശുചിത്വമുള്ളതായിത്തീരും നീ എന്റെ വിദ്യാർത്ഥിയാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.രാജു ! "നിന്നെ ഞാൻ ശിക്ഷിക്കില്ല" അധ്യാപകൻ രാജുവിനെ അഭിമാനത്തോടെ നോക്കി, കുട്ടികളെ കണ്ടില്ലേ രാജുവിന്റെ സംസ്കാരം, എന്നു പറഞ്ഞുകൊണ്ട് മറ്റുവിദ്യാര്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി. ഗുണപാഠം സദുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്!<

റൻഷ മെഹറിൻ. M
1 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ