ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/നന്മയുള്ള കൂട്ടുകാർ

18:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Natesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മയുള്ള കൂട്ടുകാർ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മയുള്ള കൂട്ടുകാർ

ഒരു ചെറിയ ഗ്രാമത്തിലെ കുളത്തിൽ മൂന്നു കൂട്ടുകാർ താമസിച്ചിരുന്നു. രണ്ടു മീനുകളും ഒരു ആമയും. അവർ വളരെ സന്തോഷത്തോടെ കളിച്ചും ചിരിച്ചും കഴിഞ്ഞു. ആരേയും പേടിയില്ലാതെ അവർ ജീവിച്ചു.ഒരിക്കൽ അവരെ പിടിക്കാൻ ഒരു മീൻപിടുത്തക്കാരൻ അവിടെയെത്തി. അയാൾ കൈയിലുള്ള വല വീശി. അതിൽ ആ രണ്ടു മീനുകൾ കുടുങ്ങി. അവർക്ക് വലയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇതു കണ്ട ആമ അവരെ രക്ഷിക്കാൻ എത്തി. ആമ തന്റെ പല്ലുകൾ കൊണ്ട് വല കടിച്ചു മുറിച്ചു. മീനുകൾ വേഗം അതിലൂടെ രക്ഷപ്പെട്ടു. പിന്നീട് അവർ സന്തോഷത്തോടെ കഴിഞ്ഞു.


അഭിനവ്. എസ്
3A ഗവ.യു. പി സ്കൂൾ അക്കരപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ