എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ എന്തിനായി വന്നു നീ

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38106 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= എന്തിനായി വന്നു നീ       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തിനായി വന്നു നീ      

എന്തിനായി വന്നു നീ എൻ ജീവിതത്തിൽ
സുഖകരമാം ഈ ലോകത്തെ
തകർത്തിടുന്നത് എന്തിന് നീ വന്നു

വിശ്വം മുഴുവൻ ഭീതി പടർന്നത്തി
എങ്ങും കറുപ്പാർന്ന നിൻ നിഴൽ
എന്തിന് വന്നു ഈ ലോകത്ത്

വൻ സാമ്രാജ്യങ്ങൾ പോലും
കീഴടങ്ങി നിൻ മുമ്പിൽ
എങ്കിലും നട്ടു ഞങ്ങൾ പ്രതീക്ഷക്കായി
നമ്മുടെ ഭാവിമരം -നാം ഭാരതീയർ പൊരുതും വീണ്ടും

നിൻ അടിമകളായി ഞങ്ങൾ
വീഴില്ല തളരില്ല തലകുനിക്കില്ല
പൊരുതും നിലനില്പിനായി
പ്രതീക്ഷയുള്ള നിലനില്പിനായി

എന്തിനു വന്നു നീ
നമ്മുടെ ഭൂമിയെ നശിപ്പനായി,
എന്തിനു വീണ്ടും വരുന്നു നീ
കരിനിഴൽ കൊറോണ.

                   

 

റിയ ജോൺ
6 A എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത