മഴയെ മഴയെ വരുമോ നീ ഇതു വഴി പെയ്തു പോകാമോ ഒരു തരി ഈണം പകരാമോ ഇതുവഴി പാടിപ്പോകാമോ? കുന്നി മണിക്കുന്നിൻ മേൽ തേൻ മഴയായി പെയ്യാമോ? മഴയേ മഴയേ വരുമോ നീ കളകള നാദമുയർത്താമോ? കളകളമൊഴുക്കും പുഴയരികിൽ ധിമി ധിമിയായി പെയ്യാമോ? നൃത്തം വെക്കും തെങ്ങിൻ തോപ്പിൽ പുതുമഴയായി പെയ്യാമോ? ചെമ്മണ്ണിൻ മണമുയർത്താമോ? മഴയേ മഴയേ വരുമോ നീ ഇതുവഴി പെയ്തു പോകാമോ?
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത