സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ
{{{പേര്}}}
|
{{{ക്ലാസ്സ്}}} [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]] {{{ഉപജില്ല}}} ഉപജില്ല {{{ജില്ല}}} {{{പദ്ധതി}}} പദ്ധതി, {{{വർഷം}}} {{{തരം}}} |
[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}} {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 05/ 05/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]
ആദരം! ഇതിൽ ഞാനോ,
അന്യനോ സമാത്മാവോ?
ആവിയിൽ ചവിട്ടിക്കൊ-
ണ്ടടരും പകൽ, രാവോ?
വിയർപ്പിൽപറ്റും ചൂട്,
മെഴുക്ക്, ലോകം ചുറ്റും
പൊടിക്കൂട്ടുപ്പും കാറ്റും,
കാണാത്ത മായച്ചാന്തും
ചണ്ഡമാം അത്യുഷ്ണത്തിൻ
മണ്ഡലി ചുറ്റിപ്പോകും
അന്തരീക്ഷത്തിൻ കാണാ-
ക്കോണിയിൽ പടിക്കെട്ടിൽ
നിത്യയാത്രിയായ്, നീണ്ട
നിശ്ചലനിമേഷത്തെ
സ്വപ്നഗർഭത്തിൽ നീറ്റി
പ്പോകുമൂഴിയെപ്പോലെ
നിസ്സഹായത, നീണ്ടു
നീണ്ട കാൽവരിപ്പാത,
എത്രയോ ദൂരെ, കാനൽ
മേട്ടിലേയ്ക്കായും മാത്ര;
അഴികൾ, കളങ്ങൾക്കും
അറിയാത്താളങ്ങൾക്കും
നടുവിൽ കുടുങ്ങിപ്പോം
തുടിപ്പിൻ ആത്മച്ഛായ
ഒടുവിൽ ലോകാന്തര
ശോകഭാരത്തിൽ ശാന്തം
വിലയം പ്രാപിച്ചാലോ
വിട്ടൊഴിഞ്ഞകന്നാലോ
ഇടറും കൺനീർച്ചാന്തിൽ
ഇരുളിൽ ശേഷിച്ചെന്നാ
മിതുപോൽ മായാമോഹ
ശേഷമായാത്മച്ഛായ
ആളൊഴിഞ്ഞനാവൃതം
ഇതുപോലകത്തെന്നും
ആരവങ്ങൾക്കപ്പുറം
ഉയിർപ്പിൻ ആത്മച്ഛായ
ആദർശ് ശിവൻ കെ
|
{{{ക്ലാസ്സ്}}} സെന്റ്. ജോർജ്സ് എച്. എസ്. ഇടപ്പള്ളി എറണാകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 {{{തരം}}} |
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]
.