രാവിലതെത ചായ കഴിഞ്ഞ് ടി.വി കണ്ടിരിക്കുബോൾ അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും.... അപ്പോൾ അമ്മ വിളിച്ചുണർത്തി ചൂടു ചായ കൊടുക്കുമെന്നും.. ഉച്ചയൂണു കഴിഞ്ഞ് രണ്ടു പേരും ഒന്ന് മയങുമെന്നും പറമ്പിൽ തൊട്ടാവാടിപ്പൂക്കൾ ഉണ്ട് എന്നും.... വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ സിറ്റ് ഔട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും.. അഞ്ചു മണിയുടെ വെയിൽ ഊണു മേശപ്പുറത്ത് വിരിയിടുമെന്നും........ ഇന്നലെ വന്ന കൊറൊണ യാ കാട്ടി തന്നത്.....