എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/പൂവൻ കോഴിയും പാണ്ടൻ നായയും
പൂവൻ കോഴിയും പാണ്ടൻ നായയും
ഒരു പൂവൻ കോഴിയും പാണ്ടൻ നായയും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഒരുനാൾ അവർ ലോകം ചുറ്റാനായി ഇറങ്ങി. അങ്ങനെ അവർ നടന്നുനടന്നു രാത്രിയായപ്പോഴേക്കും ഒരു വാനപ്രദേശത്തു എത്തി. രാത്രി കഴിച്ചു കൂട്ടാനായി ഒരു വലിയമരം കണ്ടെത്തി.. പാണ്ടൻ നായ ചുവട്ടിലെ മരപ്പൊത്തിലും കോഴി മരച്ചില്ലയിലും ഉറക്കം പിടിച്ചു.. രാവിലെ ആയപ്പോൾ പൂവങ്കോഴി പതിവുപോലെ കൂവി.. അത് കേട്ടപ്പോൾ എവിടെനിന്നോ ഒരു കുറുക്കൻ അവിടെ പാഞ്ഞെത്തി. അവൻ കോഴിയോട് പറഞ്ഞു "പ്രിയ സുഹൃത്തേ നിനക്ക് ഞങ്ങളുടെ കാട്ടിലേക്കു സ്വാഗതം ". സ്നേഹം കാണിച്ചു തന്നെ മയക്കി അകത്താക്കാനുള്ള പരിപാടിയാണിതെന്നു മനസ്സിലാക്കിയ പൂവൻ കോഴി പറഞ്ഞു "നന്ദി കുറുക്കൻ ചേട്ടാ, അതേ ആ മരപ്പൊത്തിൽ എന്റെ വേറൊരു കൂട്ടുകാരിയുണ്ട് അവളെക്കൂടി വിളിക്കാം. " കുറുക്കന് സന്തോഷമായി, 'ഇന്നത്തെ കാര്യം കുശാൽ ' എന്ന് ചിന്തിച്ചു കൊണ്ട് അവൻ മരപ്പൊത്തിലേക്ക് കയറി.. പാവം കുറുക്കൻ, പാണ്ടൻ നായ അവന്റെ മുകളിലേക്ക് ചാടി വീണു.. കുറുക്കൻ ജീവനും കൊണ്ട് ഓടടാ ഓട്ടം.. ചിരിയടക്കിക്കൊണ്ടു പൂവനും പാണ്ടനും യാത്ര തുടർന്നു.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |