കോമാളിയാം കോവിഡ് തൻ കരാള ഹസ്തം നീട്ടി നിൽക്കുമ്പോൾ ബിരുദം സ്ഥാനമാനങ്ങൾ പണം പേരും പ്രശസ്തികൾ വേഷഭൂഷാദികൾ മത വർണ്ണ ജാതികൾ രാഷ്ട്രീയാലങ്കാരങ്ങൾ എല്ലാം വ്യർത്ഥം രാഷ്ട്രീയാലങ്കാരങ്ങൾ എല്ലാം വ്യർത്ഥം മനുഷ്യൻ എന്ന പദം മാത്രം സ്വന്തം മനുഷ്യൻ എന്ന പദം മാത്രം സ്വന്തം മാനവകുലത്തിന് മിനുക്കാൻ മുഖം നഷ്ടമായി മുഖംമൂടി ധരിച്ച് നിലത്തിറങ്ങിയവർ കണ്ടു ആയിരങ്ങൾ മരിച്ചു വീഴുന്ന കാഴ്ച വിറങ്ങലിച്ചു കുഴിമാടത്തിനായി ഊഴം കാത്തു നിന്നവർ തൻ പങ്കാളി തൻ മൗനമായി മന്ത്രിച്ചു ദൈവത്തിൻ ദാനമല്ലോ ഈ ജീവിതം ദൈവത്തിൻ ദാനമല്ലോ ഈ ജീവിതം മനുഷ്യജീവൻ മനുഷ്യജീവൻ ഇത് തിരിച്ചറിവിൻ നേരം തിരിച്ചു നടത്തത്തിൻ സമയം ഉറവിടങ്ങളിലേക്ക് പൊക്കിൾകൊടി ബന്ധങ്ങളിലേക്ക്