സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/എന്റെ ഗുരുവിന്

12:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ഗുരുവിന് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗുരുവിന്

സ്വപ്നമാം ഭൂമിയിൽ അക്ഷരങ്ങളുമായി
എൻമുന്നിൽ വന്നൊരു പ്രകാശമേ നീ.

അറിവായ് സ്നേഹമായ് എന്നിൽ
നിറഞ്ഞവനാണെൻ ഗുരു.
പാഠമായ് പഠനമായ് ജീവിത
ലക്ഷ്യങ്ങൾക്കു തുണയായി നീ.
സൗഹൃദമായ് അടുത്തു വന്നാ
ശ്വാസമായ് എന്നിൽ ചേർന്നു.
ഗുരുവന്ദനം ഗുരുവന്ദനം
ഒരായിരം വന്ദനം ഗുരോ.
മനസ്സിലൊളിച്ചിരുന്നോരെൻ കഴി
വുകളൊന്നൊന്നായുണർത്തി
നീയക്ഷരവെളിച്ചത്തിൽ കൈ
പിടിച്ചുയർത്തി നീ ......
തോൽവികളിൽ പതറാതെ
മുന്നേറാൻ കരുത്തായി....
എന്നെ ഞാനാക്കി മാറ്റിയതും
നീയേ ഗുരോ.....
ഗുരുവന്ദനം ഗുരുവന്ദനം
ഒരായിരം ഗുരുവന്ദനം.

ആതിര ഐ.ആർ
9A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാ‍‍‍‍‍‍‍‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത