ന്യൂ യു പി എസ് ശാന്തിവിള/മാറ്റിടാം ശീലങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43254 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാറ്റിടാം ശീലങ്ങളെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറ്റിടാം ശീലങ്ങളെ

മാറ്റിടാം ശീലങ്ങളെ
വരിക വരിക കൂട്ടരേ
പടരുമീ മഹാവ്യാധിയെ പിഴുതെറിയുന്ന
        വേളയായി
മാറ്റണം നമ്മുക്കീ ശീലങ്ങളെ....
മറന്നുപോയൊരീ ശുചിത്വശീലങ്ങളെ....

ഒത്തൊരുമിച്ച് ശുചിയാക്കാം നമുക്ക് ഈ നാടും
        പരിസരവും
ആരോഗ്യ ശുചിത്വവും ശീലമാക്കാം
കുളിക്കണം രണ്ടു നേരവും,വൃത്തിയായി
സൂക്ഷിക്കണമീ ഈ കൈകാലുകളും

കൂട്ടിയിരുന്ന മാലിന്യങ്ങളെ നീക്കിയീ
ധന്യമാം മണ്ണിനെ വാരിപ്പുണർന്നിടാം...

വിഷമയമാകുമീ ആഹാരത്തെ
     ദൂരേക്ക് എറിഞ്ഞിടാം...

നട്ടുനനച്ചു വളർത്തിടാം ഓരോ
പുതുനാന്പും നാളത്തെ ഭക്ഷണമായിടട്ടേ...
പരസ്പരം അകന്നീടാം ഒറ്റ മനസ്സോടെ
          നീങ്ങീടാം....

നിശബ്ദനാമീ നീരാളിയെ , കോവിഡെന്ന
കൊലയാളിയെ, മുഖാവാരണങ്ങളും
കൈയ്യുറകളും അണിഞ്ഞ് നീക്കീടാമീ
മർത്യ ഭൂവിൽ നിന്നുമെന്നേക്കുമായി.





























 
 









വൈഗാ എം ആർ
3 എ ന്യൂ യു പി എസ് ശാന്തിവിള
തിരുവനന്തപുരം സൌത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത