വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചും
കിതച്ചോടും മനുജാ
നീ തലകുനിക്കുന്നു
ഒരു സൂക്ഷ്മാണുവിന്റെ മുമ്പിൽ ;
മൂടിക്കെട്ടിയ വായുമായ്
പകച്ചുനിന്നു മനുഷ്യൻ !!
വിതച്ചതും കൊതിച്ചതും
നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും
മണ്ണിലുപേക്ഷിച്ചു ഓർമയാകുമ്പോഴും
വിധിക്കു നേരെ കൈ നീട്ടുന്ന മനുഷ്യാ...
നിന്റെ കണ്ണുകളിലെ ദാർഷ്ട്യം
കനലായി എരിയുവോളം
നിനക്കുമാപ്പില്ല...........