ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ മന‍ുഷ്യാ നിനക്ക് മാപ്പില്ല

Schoolwiki സംരംഭത്തിൽ നിന്ന്
  മന‍ുഷ്യാ നിനക്ക് മാപ്പില്ല 

വെട്ടിപിടിച്ചും തട്ടിപ്പറിച്ചും
കിതച്ചോടും മനുജാ
നീ തലകുനിക്കുന്നു
ഒരു സൂക്ഷ്മാണുവിന്റെ മുമ്പിൽ ;
മൂടിക്കെട്ടിയ വായുമായ്
പകച്ചുനിന്നു മനുഷ്യൻ !!
വിതച്ചതും കൊതിച്ചതും
നെയ്തുകൂട്ടിയ സ്വപ്‌നങ്ങളൊക്കെയും
മണ്ണിലുപേക്ഷിച്ചു ഓർമയാകുമ്പോഴും
വിധിക്കു നേരെ കൈ നീട്ടുന്ന മനുഷ്യാ...
നിന്റെ കണ്ണുകളിലെ ദാർഷ്ട്യം
കനലായി എരിയുവോളം
നിനക്കുമാപ്പില്ല...........


ഫിദാ ഷിറീൻ
9 E എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത