യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (correction and verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണയെന്ന കോവിഡ്‌ 19 ആദ്യമായി ഉദ്ഭവിച്ചത് ചൈന എന്ന മഹാരാജ്യത്താണ്. മനുഷ്യരാശിയുടെ നിലനിൽപ്പു പോലും അപകടത്തിലാക്കും വിധം ലോകത്തു പടർന്നു പിടിച്ചിരിക്കുകയാണ് കൊറോണ വൈറസ് . രോഗബാധയുള്ള ആളുടെ സ്രവത്തിലൂടെയാണ് പടരുന്നത്. അതിനെച്ചെറുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിച്ച് രോഗപ്പകർച്ച തടയുകയാണ്. കൊറോണ വൈറസിനെതിരെ നിലവിൽ ഫലപ്രദമായ മരുന്നില്ല. പ്രതിരോധിക്കാൻ വാക്സിനുമില്ല.കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിക്കുമ്പോൾ കൊറോണ രോഗവ്യാപനം തടയാൻ അതി ജാഗ്രത തന്നെ പാലിക്കണം. മാസ്ക് വച്ചു കൊണ്ടു മാത്രമേ പൊതു സ്ഥലങ്ങളിൽ പോകാവു. വീടുകളിൽ തന്നെ ഇരിക്കുക, കൂട്ടമായി നിന്നുള്ള സംസാരങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കുക. വീടുകളിലിരുന്ന് കോവിഡിനെതിരെ ഒന്നിച്ചു പോരാടാം.

അഭിനവ്
6 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം