എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ കൊറോണ ഇത്ര ഭയങ്കരനോ
കൊറോണ ഇത്ര ഭയങ്കരനോ !
എങ്ങാണ്ടോ ഇവിടെയോ നിന്നോ ഒരു കൊറോണ രോഗം വന്നു. ആളുകൾ മരിച്ചു വീഴുന്നു. ആരോ വാട്സാപ്പിൽ അയച്ച മെസ്സേജ് വായിച്ചു കുഞ്ഞിമ്മു അടുത്ത ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്തു. അല്ലാതെ കൂടുതൽ ഒന്നും ചിന്തിച്ചില്ല അടുത്ത ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ കൊറോണ യെ പ്പറ്റി കുട്ടികൾ സംസാരിക്കുന്നു. അതും അവൾ കാര്യമാക്കിയില്ല. പിന്നെ പിന്നെ വീട്ടിലായാലും വിദ്യാലത്തിലായാലും എല്ലാവരുടെയും സംസാരം കൊറോണ യെ കുറിച്ചായി. അങ്ങനെ ഒരു ദിവസം സ്കൂളിൽ അസ്സംബ്ലി വിളിച്ചു ചേർന്നു. രോഗത്തെ കുറിച്ചും നാം പാലിക്കേണ്ട കാര്യത്തെ കുറിച്ചും അദ്ധ്യാപകർ പറഞ്ഞത് കേട്ടപ്പോൾ കുഞ്ഞി മ്മുവിന്റെ ഉള്ളിലും കൊറോണ യെ കുറിച്ച് ഒരു രൂപം വന്നു തുടങ്ങി. തൊട്ടടുത്ത ദിവസം സ്കൂൾ അവധി പ്രഖ്യാപിച്ചതും തുടർന്ന് വന്ന ജനതാ കർഫ്യൂ, ലോക്ക് ഡൌൺ എന്നിവ യെല്ലാം കൂടിയാ യ പ്പോൾ അവൾ മൂക്കത്തു വിരൽ വച്ചു പറഞ്ഞു,, ഈ കൊറോണ ഇത്ര ഭയങ്കരനോ !
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ