സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Headmistress1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി
     മനുഷ്യവംശം ഇത്രനാളും ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മഹാമാരികളിലൊന്നിന്റെ പിടിയിലാണ് ലോകം. മരണവും പട്ടിണിയും പാലായനവും ഉൾപ്പെടെയുള്ള ദുരിതങ്ങൾ മാത്രമാണ് മഹാമാരി ബാക്കി വച്ചിട്ടുള്ളത്. ഇതിനോടകം മനുഷ്യചരിത്രത്തിൽ ഏർപ്പെട്ടിട്ടുള്ള ഏറ്റവും വലിയ യുദ്ധമാണ് വൈറസുമായി നടക്കുന്ന ഈ യുദ്ധം. നാമൊരിക്കലും ആയുധമായി സങ്കൽപ്പിച്ചിട്ടില്ലാത്ത വെന്റിലേറ്ററുമായി ലോകം പടക്കളത്തിലാണ്. ശാസ്ത്രത്തെ മുൻനിർത്തിയുള്ള ഈ യുദ്ധത്തിന് കുതിച്ചു പായുന്ന ഈ വൈറസിനെ തടുക്കാൻ കഴിയുമോ? 
    ഭീതിക്കും ദുരിതങ്ങൾക്കുമിടയിൽ ആ പ്രഖ്യാപനത്തിനായി ലോകം ആകാംക്ഷയോടെ കാക്കുകയാണ്. ഇന്നലെ വരെ എല്ലാം തങ്ങളുടെ കയ്യിൽ ഭദ്രമെന്നു കരുതിയ ഭരണാധിപന്മാരും, ഏത് പ്രശ്ന ത്തിനും തങ്ങളുടെ പക്കലേ പ്രതിവിധി ഉള്ളൂ എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ആത്മീയമതനേതാക്കളുംലേകം തന്റെ കൈവിരൽതുമ്പിലെന്ന് ഊറ്റം കൊണ്ട ബിസിനസ് പ്രമാണിമാരും, കോടീശ്വരപ്രഭു ക്കളും, കൂലിവേലക്കാരും, കർഷകരും, മറ്റു സാധാരണക്കാരുമെല്ലാം കാത്തിരിപ്പിലാണ്. ഏവരും കാത്തിരിക്കുന്ന ആ പ്രഖ്യാപനം ഇതാണ്, "കൊറോണാ വൈറസ് രോഗത്തിനു മരുന്നു കണ്ടത്തിയിരിക്കു ന്നു". ശാസ്ത്രതലത്തു നിന്ന് ഇങ്ങനെയൊരു അറിയിപ്പു വരാനാണ് ഏവരുടെയും അക്ഷമയോടെയുള്ള കാത്തിരിപ്പ്. 
     ചൈനയിൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നു എന്ന് അനുമാനിക്കപ്പെടുന്ന സാർസ്-കോവ്-2 എന്ന പുതിയ കൊറോണ വൈറസാണ് വില്ലൻ. അതുവരുത്തുന്ന കൊറോണവൈറസ് രോഗം (കോവിഡ് - 19) കാട്ടുതീ പോലെ പടരുന്നതിനുമുന്നിൽ പലരാജ്യങ്ങളും നിസ്സഹായരാകുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. രാജ്യത്തെ അക്രമിക്കാനെത്തുന്ന ശത്രുക്കൾക്കെതിരേ കോടാ നുകോടികൾ മുടക്കി ആവനാഴിയിൽ ആയുധങ്ങൾ സ്വരുക്കൂട്ടിയ പല രാജ്യങ്ങളും, ഒരു യഥാർത്ഥ ശത്രുവിന്റെ മുന്നിൽപ്പെട്ടപ്പോൾ എന്തുചയ്യണം എന്നറിയാതെ പരുങ്ങുന്ന സ്ഥിതിയിലാണ്. മിസൈലുക ളോ ബോംബുകളോ കൊണ്ട് കൊറോണ വൈറസിനെ നേരിടാൻ പറ്റില്ലല്ലോ. ഈ പടയോട്ടത്തിൽ ശരിക്കുള്ള യുദ്ധോപകരണം ആയുധങ്ങളുടെ പട്ടികയിൽ ഒരിക്കലും ഇടം പിടിച്ചിട്ടില്ലാത്ത വെന്റിലേറ്ററു കൾ, സോപ്പ്, മാസ്ക് എന്നിവയാണെന്ന തിരിച്ചറിവിന് മുൻപിൽ ഇറ്റലി, അമേരിക്ക പോലുള്ള രാജ്യങ്ങൾ പകച്ചുപോയത് ലോകം കണ്ടു.

ഈ പുതിയ ശത്രുവിനെ തകർക്കാൻ വീടുകളിൽ അടച്ചിരുപ്പാണ് ജനങ്ങൾ. ലോകത്തെ കോടാനുകോടി ജനങ്ങൾ ഏതെങ്കിലും തരത്തിൽ സമ്പർക്കവിലക്കിൽ ആണ് (ക്വാറന്റീൻ). അതിൽ 130 കോടിയിലേറെ വരുന്ന ഇന്ത്യൻ ജനതയുമുണ്ട്. എന്നു തീരുമെന്നോ, ഏതു രൂപത്തിലേക്ക് ഈ മഹാമാരി നമ്മുടെയൊക്കെ ജീവിതങ്ങളെ മാറ്റിമറിക്കുമെന്നോ പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയിലാണിപ്പോൾ.

സാമൂഹിക അകലം പാലിച്ച് നമുക്ക് ഈ വൈറസിനെ ചെറുക്കാൻ കഴിയാതെ വന്നാൽ ലോകജനസംഖ്യയിൽ ഒരു 80% ജനങ്ങളും ഈ വൈറസിന്റെ പിടിയിലാകുമെന്ന് ഉറപ്പാണ്. ദരിദ്രമേഖല കളിലാണ് ഇത് കൂടുതലും ബാധിക്കുന്നത്. പുതിയ ഔഷധനിർമാണത്തിന് ചുരുങ്ങിയത് 12 മുതൽ 18 വരെ മാസങ്ങൾ വേണ്ടിവരും. ഈ വൈറസിനെ മെരുക്കുക അത്ര എളുപ്പമല്ല. പണ്ട് വൈറസിനെതി രേയുള്ള യുദ്ധത്തിൽ വൈദ്യശാസ്ത്രം അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വസൂരി, പ്ലേഗ്, പോളിയോ പോലുള്ള വൈറസ് പകർച്ചവ്യാധികളെ വിജയകരമായി അമർച്ച ചെയ്യാൻ കഴിഞ്ഞത് ഉദാഹരണമാണ്. അതേസമയം മനുഷ്യന് പൂ‍ണമായും കീഴ്പ്പെടുത്താനാവാത്ത വൈറസുകളും ഉണ്ട്. ഉദാഹരണം HIV വൈറസ്.

അതിനാൽ കോവിഡ് - 19 ന്റെ കാര്യത്തിലും ഈ രണ്ട് സാധ്യതകളും നാം പരിഗണിക്കേണ്ടതുണ്ട്. കാരണം മരുന്ന് കണ്ടുപിടിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ല. അതിനാൽ നാം യാഥാർത്ഥ്യം ഉൾ ക്കൊള്ളണം, സാമൂഹ്യ അകലം പാലിക്കണം, താമസസ്ഥലത്തുതന്നെ സുരക്ഷിതരായിരിക്കണം, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം, രോഗസാധ്യതയുള്ള സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം, കൈകൾ കൊണ്ട് ഇടയ്ക്കിടെ മുഖത്ത് തൊടരുത്.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുക മാത്രമേ നമുക്കു നിവൃത്തിയുള്ളൂ. ഓർക്കുക നമ്മൾ നേരിടുന്നത് അദൃശ്യനായ ഒരു കൊലയാളിയെയാണ്. നമ്മൾ ഒത്തൊരുമയോടെ നിന്ന് ഈ മഹാമാരിയെയും അതിജീവിക്കും.


അമൃത എം എസ്
6എ സെന്റ് ജോർജ്ജ് യു പി സ്കൂൾ, മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം