23:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് കാലം ഇങ്ങനെ | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ വിറപ്പിച്ചു
മഹാമാരി ലോകത്തെങ്ങും -
പടർന്നു പോയി .
മഹാമാരിയുമായി പൊരുതീടുവാൻ
എൻ നാട്ടിൽ ധൈര്യശാലികൾ -
ഏറെയുണ്ട് .
ജീവൻമരണ പോരാട്ടവുമായി
പൊരുതുന്നു നിത്യം വൈദ്യന്മാർ
ജീവൻ വേണ്ടയെൻ നാടിൻ രക്ഷമതി
എന്നുരച്ചു മാലാഖകളും
നാടിനുവേണ്ടി കാവൽ നിൽക്കും
കാവൽക്കാരാം പോലീസും
രാജ്യങ്ങൾ മുഴുവൻ ശൂന്യം എന്ന പോൽ
അങ്ങോളം ഇങ്ങോളം
പകർന്നു പോയി മഹാമാരി
പൊരുതും ഞങ്ങൾ പൊരുതും ഞങ്ങൾ
മരണം വരെയും പൊരുതിനിന്ന്
ജയിച്ചീടും ഞങ്ങൾ.